Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബ​സ് റ​ദ്ദാ​ക്കി​യ​ത്​...

ബ​സ് റ​ദ്ദാ​ക്കി​യ​ത്​ യാ​ത്രി​ക​നെ അ​റി​യി​ച്ചി​ല്ല; കെ.​എ​സ്.​ആ​ർ.​ടി.​സി 20000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാൻ വിധി

text_fields
bookmark_border
compensation
cancel

മ​ല​പ്പു​റം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത യാ​ത്രി​ക​നെ ഷെ​ഡ്യൂ​ൾ റ​ദ്ദാ​ക്കി​യ​ത്​ അ​റി​യി​ച്ചി​ല്ല, 20000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മീഷ​ൻ.

വെ​ളി​മു​ക്ക് പാ​ല​ക്ക​ൽ സ്വ​ദേ​ശി അ​ഭി​ന​വ് ദാ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ന്‍റെ വി​ധി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25ന് ​കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് രാ​വി​ലെ പ​ത്തി​ന്​ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് പോ​കാ​നാ​ണ് ലോ ​ഫ്ലോ​ർ ബ​സി​ൽ 358 രൂ​പ ന​ൽ​കി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​ത്. 9.30ന് ​ബ​സ് സ്റ്റോ​പ്പി​ൽ എ​ത്തി​യ പ​രാ​തി​ക്കാ​ര​ൻ ഉ​ച്ച​ക്ക് ഒ​രു​മ​ണി വ​രെ കാ​ത്തി​രു​ന്നു. ല​ഭ്യ​മാ​യ ന​മ്പ​റി​ലെ​ല്ലാം വി​ളി​ച്ച് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ മ​റു​പ​ടി കി​ട്ടി​യി​ല്ല.

കാ​ഴ്ച​പ​രി​മി​തി​യു​ള്ള യാ​ത്ര​ക്കാ​ര​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടും പ്ര​യാ​സ​വും അ​നു​ഭ​വി​ക്കാ​ൻ ഇ​ട​വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പ​രാ​തി​യു​മാ​യി ഉ​പ​ഭോ​ക്തൃ ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്.

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല കാ​ര​ണം വ​ലി​യ തി​ര​ക്കാ​യി മാ​റി​യ​തി​നാ​ൽ ചി​ല ട്രി​പ്പു​ക​ൾ റ​ദ്ദാ​ക്കേ​ണ്ടി വ​ന്നു​വെ​ന്നും ബു​ക്ക് ചെ​യ്ത​വ​രെ വി​വ​രം അ​റി​യി​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും ടി​ക്ക​റ്റ് തി​രി​ച്ചു​ന​ൽ​കാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ബോ​ധ​പൂ​ർ​വം വീ​ഴ്ച​വ​രു​ത്തി​യി​ല്ലെ​ന്നും കെ.​എ​സ്.​ആ​ർ.​ടി.​സി ക​മീ​ഷ​ൻ മു​മ്പാ​കെ ബോ​ധി​പ്പി​ച്ചു.

എ​ന്നാ​ൽ, ഷെ​ഡ്യൂ​ൾ റ​ദ്ദു​ചെ​യ്ത വി​വ​രം പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്കു​ക​യോ പ​ക​രം യാ​ത്രാ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ക​മീ​ഷ​ൻ മു​മ്പാ​കെ പ​രാ​തി ന​ൽ​കും​വ​രെ ടി​ക്ക​റ്റ് വി​ല തി​രി​ച്ചു​ന​ൽ​കു​ക​യോ കെ.​എ​സ്.​ആ​ർ.​ടി.​സി ചെ​യ്തി​ല്ലെ​ന്ന്​ ക​മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു. പ​രാ​തി​ക്കാ​ര​ന്​ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 15000 രൂ​പ​യും കോ​ട​തി ചെ​ല​വാ​യി 5000 രൂ​പ​യും ന​ൽ​കാ​ൻ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ഒ​രു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത പ​ക്ഷം ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​ക്ക്​ 12 ശ​ത​മാ​നം പ​ലി​ശ​യും ന​ൽ​ക​ണ​മെ​ന്ന്​ കെ. ​മോ​ഹ​ൻ​ദാ​സ് പ്ര​സി​ഡ​ന്‍റും പ്രീ​തി ശി​വ​രാ​മ​ൻ, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:compensationKSRTCMalappuram News
News Summary - Passenger booked KSRTC bus ticket schedule canceled
Next Story