മലപ്പുറം ജില്ലയിൽ സെവൻസ് ഫുട്ബാളിന് ആരവമുയർന്നു
text_fieldsപട്ടിക്കാട്: ജില്ലയിൽ സെവൻസ് ഫുട്‌ബാൾ ആവേശത്തിന് ആരവമുയർന്നു. ഏറ്റവും പഴക്കമേറിയ ടൂർണമെന്റുകളിലൊന്നായ കാദറലി അഖിലേന്ത്യ സെവൻസ് ഫുട്‌ബാളിന് തിങ്കളാഴ്ച പട്ടിക്കാട് ഗവ. ഹൈസ്‌കൂൾ മൈതാനത്ത് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ലിൻഷ മണ്ണാർക്കാട് ലക്കി സോക്കർ കോട്ടപ്പുറത്തെ നേരിട്ടു. കാദറലി സെവൻസിന്റെ അമ്പതാം വാർഷിക ടൂർണമെന്റാണ് ഈ വർഷം. ടൂർണമെന്റ് പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നജീബ് കാന്തപുരം എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പച്ചീരി ഫാറൂഖ് സ്വാഗതം പറഞ്ഞു. കേരളത്തിൽ 39 ടൂർണമെൻറുകൾക്കാണ് ഈ വർഷം സെവൻസ് ഫുട്ബാൾ അസോസിയേഷൻ അംഗീകാരം ലഭിച്ചിട്ടുള്ളത്. ജില്ലയിൽ മൂന്നാമത്തെ ടൂർണമെൻറാണ് പട്ടിക്കാട് നടക്കുന്നത്.
എ.കെ. മുസ്തഫ, എ.ഡി.എം മെഹറലി, ബി. രതീഷ്, ഡോ. ഷാജി അബ്ദുദുൽ ഗഫൂർ, മണ്ണിൽ ഹസ്സൻ, ഉസ്മാൻ താമരത്ത്, പി. അബ്ദുൽ അസീസ്, റഷീദ് ആലായൻ, സുബ്രഹ്മണ്യൻ, ഡോ. നിലാർ മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയതൊടി, ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ, വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, ഇക്ബാൽ, സൂപ്പർ അക്ഷരഫ്, റോയൽ മുസ്തഫ, വി. രാജേഷ്, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, മേലാറ്റൂർ എസ്.ഐ സനീഷ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.