പച്ചീരി സ്കൂൾ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
text_fieldsപട്ടിക്കാട്: മണ്ണാർമല പച്ചീരി എ.യു.പി സ്കൂളിെൻറ ഒരുവർഷം നീണ്ടുനിൽക്കുന്ന നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കം. സാംസ്കാരിക ഘോഷയാത്ര, യാത്രയയപ്പ് പൊതുസമ്മേളനം, പൂർവ വിദ്യാർഥി-അധ്യാപക സമ്മേളനം, കലാപരിപാടികൾ തുടങ്ങി മൂന്ന് ദിവസം നീണ്ടുനിന്ന വിവിധ പരിപാടികളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. യാത്രയയപ്പ് പൊതുസമ്മേളനം കായിക-വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.കെ. ലീന റിപ്പോർട്ട് അവതരിപ്പിച്ചു. വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, േബ്ലാക്ക് പഞ്ചായത്തംഗം പി. ഗിരിജ, വാർഡംഗങ്ങളായ എം. ഹംസക്കുട്ടി, ഫിറോസ് കാരാടൻ, പി.ടി.എ പ്രസിഡന്റ് സക്കരിയ അറബി, സ്കൂൾ വികസന സമിതി ചെയർമാൻ മുജീബ് ആലിഹസ്സൻ, പി.ടി.എ വൈസ് പ്രസിഡന്റ് ടി. ജയരാജൻ, സ്കൂൾ മാനേജർ പി.സി. ഗംഗാദേവി, സീനിയർ അസി. വി.കെ. അന്നപൂർണ്ണി, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ സലാം, ടി. ഇന്ദിര, നന്ദകിഷോർ രാജ, കെ. മുജീബ് എന്നിവർ സംസാരിച്ചു.
പൂർവ വിദ്യാർഥി സമ്മേളനം ഡോ. ഹംസ മുണ്ടക്കാതൊടി ഉദ്ഘാടനം ചെയ്തു. സിനിമ-സിരിയൽ താരം വിനോദ് കോവൂർ മുഖ്യാതിഥിയായി. പി. സൈതാലി, പി.വി. മേഹൻ കുമാർ, എ. ബീരാൻ, അസീസ് കൈപ്പള്ളി, പി. സുന്ദരൻ, ഉസ്മാൻ ആക്കാട്ട്, ഒ. ശ്രീധരൻ, ദിനേശ് മണ്ണാർമല, അമീർ അറബി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.