പെൻഷൻ താമസിപ്പിച്ചു; നടപടി സ്വീകരിക്കണെമന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsമലപ്പുറം: വിരമിച്ച ജീവനക്കാരന് പെൻഷനും മറ്റാനുകൂല്യങ്ങളും യഥാസമയം അനുവദിക്കുന്നതിൽ വീഴ്ച വരുത്തിയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഒരുമാസത്തിനകം നടപടിയെടുക്കണം. നടപടി റിപ്പോർട്ട് കമീഷന് നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വീഴ്ച സംഭവിച്ചതായി കമീഷൻ അംഗം വി.കെ. ബീനാകുമാരി വിലയിരുത്തി. 2020 ഏപ്രിൽ 30ന് കുറ്റിപ്പുറം ഗവ. ടെക്നിക്കൽ സ്കൂളിൽനിന്ന് ഓഫിസ് അറ്റൻറൻഡായാണ് പരാതിക്കാരനായ വലിയകുന്ന് സ്വദേശി വി. രാജീവൻ വിരമിച്ചത്. ഗ്രാറ്റ്വിറ്റിയും കമ്യൂട്ടേഷൻ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല.
മനഃപൂർവം കാലതാമസം ഉണ്ടായിട്ടില്ലെന്നും ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണമാണ് കാലതാമസം സംഭവിച്ചതെന്നുമാണ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം. എന്നാൽ, വിരമിക്കുന്ന ദിവസം തന്നെ ആനുകൂല്യങ്ങൾ നൽകണമെന്ന് വ്യവസ്ഥയുണ്ടെന്ന് കമീഷൻ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.