പൂക്കോട്ടൂർ യുദ്ധം: പോരാട്ട സ്മരണയിൽ ജ്വലിച്ച് പെരിമ്പലം ഗ്രാമം
text_fieldsമലപ്പുറം: 1921 ആഗസ്റ്റ് 26ന് ബ്രിട്ടീഷുകാർക്കെതിരെ നടന്ന പൂക്കോട്ടൂർ യുദ്ധത്തിെൻറ നൂറാം വാർഷികാചരണത്തിലേക്ക് കടക്കുേമ്പാൾ പോരാട്ട സ്മരണകളിൽ ജ്വലിച്ചുനിൽക്കുകയാണ് ആനക്കയം പഞ്ചായത്തിലെ പെരിമ്പലം എന്ന ഏറനാടൻ ഗ്രാമം.
പൂക്കോട്ടൂർ യുദ്ധത്തിലും അതിെൻറ തുടർച്ചയായി നടന്ന പോരാട്ടങ്ങളിലുമായി, 16 പെരിമ്പലം സ്വദേശികൾ രക്തസാക്ഷികളായിട്ടുണ്ട്. ഏഴുപേരെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത് ബെല്ലാരി ജയിലിലേക്കയക്കുകയും രണ്ടുപേരെ അന്തമാനിേലക്ക് നാടുകടത്തുകയുമുണ്ടായി.
1919ൽ നടന്ന ജന്മിത്വ^ബ്രിട്ടീഷ് തേർവാഴ്ചക്കെതിരെ നടന്ന നെന്മിനി യുദ്ധത്തിൽ രക്തസാക്ഷികളായ 11 പേരെ കൂടി ചേർക്കുേമ്പാൾ മലബാർ സമരത്തിൽ പെരിമ്പലം ഗ്രാമത്തിലെ രക്തസാക്ഷികളുടെ എണ്ണം 27 ആകും. ഇതിൽ എട്ട് പേരുടെ പിൻതലമുറയെകുറിച്ച വിവരങ്ങൾ അന്വേഷണത്തിൽ ലഭ്യമായി.
പെരിമ്പലം കൂരിമണ്ണിൽ പാറപ്പുറത്ത് വലിയ ചേക്കുഹാജിയാണ് സാമ്രാജ്യത്വ^ജന്മിത്വ കൂട്ടുകെട്ടിനെതിരായ പോരാട്ടത്തിെൻറ ആദ്യ മുന്നണിപ്പോരാളി. കടക്കോട്ടിൽ ഇല്ലവുമായി യുദ്ധം പ്രഖ്യാപിച്ച വലിയ ചേക്കുഹാജിയും പത്ത് അനുയായികളും ബ്രിട്ടീഷ് പട്ടാളവുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെടുന്നത്.
വലിയ ചേക്കുഹാജിയുടെ മകെൻറ പേരമക്കൾ പെരിമ്പലം പൊറ്റമ്മലിൽ താമസിച്ചുവരുന്നു. പൂക്കോട്ടൂർ യുദ്ധത്തിൽ വീരമൃത്യു വരിച്ച 13 പെരിമ്പലം സ്വദേശികെളക്കുറിച്ച് വിവരം നൽകുന്നുണ്ട് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനുകീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസർച് (െഎ.സി.എച്ച്.ആർ) 2019ൽ പുറത്തിറക്കിയ 'ഡിക്ഷനറി ഒാഫ് മാർടേഴ്സ് ^ഇന്ത്യാസ് ഫ്രീഡം സ്ട്രഗ്ൾ 1857^1947' സമാഹാരത്തിെൻറ അഞ്ചാം വാള്യം.
ഇതിൽ പരാമർശിക്കുന്ന നാല് രക്തസാക്ഷികളുടെ പിൻമുറക്കാരെ കുറിച്ചുള്ള വിവരം ഇതിനകം ലഭ്യമായി. പൂക്കോട്ടൂരിൽ രക്തസാക്ഷികളായ, കേന്ദ്ര സർക്കാർ രേഖയിൽ വരാത്ത മറ്റു മൂന്ന് പോരാളികളെക്കുറിച്ചും നാടുകടത്തപ്പെട്ട രണ്ടുപേരെക്കുറിച്ചും അവരുടെ ഇപ്പോഴത്തെ തലമുറയെ സംബന്ധിച്ചും വിവരങ്ങൾ ലഭ്യമായി.
പിലാത്തോട്ടത്തിൽ മൊയ്തീൻ മൊല്ല, മക്കളായ കമ്മദ് മൊല്ല, കുഞ്ഞഹമ്മദ് മൊല്ല എന്നിവരുടെയും നെച്ചിക്കണ്ടൻ കുടുംബാംഗം മമ്മദ്, ചക്കാലക്കുന്നൻ കുടുംബാംഗങ്ങളായ കുഞ്ഞുമോയി ഹാജി, സൈതാലി, പോക്കർ ഹാജി എന്നിവരുടെയും കുടുംബ വിവരങ്ങളാണ് കണ്ടെത്താനായത്.
ഇതേ യുദ്ധത്തിൽ പെങ്കടുത്തതിന് അന്തമാൻ ദ്വീപുകളിലേക്ക് നാടുകടത്തപ്പെട്ട നെച്ചിക്കണ്ടൻ കുടുംബാംഗങ്ങൾ തിരിച്ചുവന്ന് പള്ളിപ്പടിയിൽ താമസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.