പെരിന്തല്‍മണ്ണ ഡാന്‍സാഫ് സംഘം 2023ൽ പിടികൂടിയത് 293 കിലോ കഞ്ചാവ്
text_fieldsപെരിന്തൽമണ്ണ: മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിന്റെ പ്രവർത്തനങ്ങളിൽ പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീം അടങ്ങുന്ന സംഘം ഈ വർഷം പിടികൂടിയത് 293 കിലോ കഞ്ചാവും 203 ഗ്രാം സിന്തറ്റിക് മയക്കുമരുന്നും. ജില്ല പൊലീസ് മേധാവിയുടെ മേല്നോട്ടത്തില്ലാണ് പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് ഡാന്‍സാഫ് സ്ക്വാഡ് പ്രവർത്തിക്കുന്നത്.
ജില്ലയിലെ വിവിധ സ്റ്റേഷന് പരിധികളിൽനിന്നാണ് ഇത്രയേറെ ലഹരി മരുന്ന് പിടികൂടിയത്. ലഹരിക്കടത്ത് കേസുകളില്‍ മാത്രമായി ഇരുപത്തഞ്ചോളം പ്രതികളെ അറസ്റ്റ് ചെയ്തു. ട്രെയ്നില്‍ എയര്‍കൂളറിനുള്ളില്‍ ഒളിപ്പിച്ചും കാറുകളില്‍ ഒളിപ്പിച്ചും കടത്തി പെരിന്തല്‍മണ്ണയിലും കുറ്റിപ്പുറത്തും വെച്ച് പിടികൂടിയ കഞ്ചാവ് ശേഖരവും ഇതില്‍ പെടും. കൊളത്തൂരില്‍ കാറില്‍ രഹസ്യ അറയുണ്ടാക്കി കടത്തിയ ഒരു ക്വിന്റല്‍ ചന്ദനം, അങ്ങാടിപ്പുറത്ത് വാടകക്വാര്‍ട്ടേഴ്സില്‍ നിന്നും പിടികൂടിയ അനധികൃത സ്ഫോടക വസ്തുശേഖരം, വില്പനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരി, വണ്ടൂരില്‍നിന്ന് പിടികൂടിയ മാന്കൊമ്പുകന് തുടങ്ങി വിവിധങ്ങളായ കേസുകളും സ്ക്വാഡ് പിടികൂടി.
പശ്ചിമ ബംഗാളിൽനിന്ന് കേരളത്തിലെത്തി മലപ്പുറം, പാലക്കാട് ജില്ലകളിലായി ഇരുപത്തഞ്ചോളം ഭവനഭേദനക്കേസുകള്‍ നടത്തി മുങ്ങിയ പ്രതിയെ പിടികൂടിയ സംഭവം, പതിനഞ്ചോളം ആഢംബര ബൈക്കുകള്‍ മോഷ്ടിച്ച സംഘത്തെ പിടികൂടിയതിന് പിന്നിലും സ്ക്വാഡുണ്ടായിരുന്നു.
ഈ വര്‍ഷം എടവണ്ണയിലെ റിഥാന് ബാസില്‍ കൊലപാതകക്കേസിലും തുവ്വൂര്‍ സുജിത കൊലപാതകക്കേസിലും തിരൂരില്‍ വ്യാപാരിയെ ഹോട്ടല്‍ മുറിയില്‍ കൊലപ്പെടുത്തിയ കേസിന്റേയും അന്വേഷണം വിജയത്തിലെത്തിക്കുന്നതിൽ സ്ക്വാഡിന്റെ പങ്കുണ്ട്. ഡാന്‍സാഫ് സ്ക്വാഡിന് നിലവില്‍ നേതൃത്വം നല്‍കുന്നത് ജില്ല പൊലീസ് മേധാവി എസ്. ശശിധരനാണ്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.