പെരിന്തൽമണ്ണ മണ്ഡലം; റോഡുകളുടെ നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിൽ ഫണ്ട് അനുവദിച്ചിട്ടും തുടങ്ങാതെയും തുടങ്ങിയിട്ടും പൂർത്തിയാവാതെയും കിടക്കുന്ന റോഡുകൾ സംബന്ധിച്ച് നിയമസഭയിൽ പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പ്.
ആനമങ്ങാട്-മണലായ-മുതുകുറുശ്ശി റോഡ് പുനഃസ്ഥാപന പ്രവൃത്തിക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയിട്ടുണ്ടെന്നും ഉടൻ പ്രവൃത്തി ആരംഭിക്കാനാവുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസിനുവേണ്ടി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. നിയമസഭയിൽ നജീബ് കാന്തപുരം നൽകിയ സബ്മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. ആനമങ്ങാട്-പെരിന്തൽമണ്ണ റോഡിൽ പുനഃസ്ഥാപന പ്രവൃത്തിക്കുള്ള ഭരണാനുമതി നൽകി. സാങ്കേതികാനുമതി കൂടി ഉടൻ നൽകി പ്രവർത്തി ആരംഭിക്കും. വട്ടപ്പറമ്പ്-പാറക്കണ്ണി വില്ലേജ് ഓഫിസ് റോഡ് 2019- 20 സംസ്ഥാന ബജറ്റിൽ ഉൾപ്പെട്ട പ്രവൃത്തിയാണ്. ഭരണാനുമതിയും സാങ്കേതികാനുമതിയും അനുവദിച്ച് കരാർ നൽകിയിട്ടുണ്ട്. പുനഃസ്ഥാപന പ്രവൃത്തികൾക്ക് ആവശ്യമായ തുക പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്ന് ജലവിഭവ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, തുക ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് നൽകിയിട്ടില്ല. പണം നൽകിയാൽ ഉടൻ പ്രവൃത്തി ആരംഭിക്കാനാവും. മേലാറ്റൂർ-പുലാമന്തോൾ (പട്ടാമ്പി റോഡ്) റോഡ് പ്രവൃത്തി കെ.എസ്.ടി.പിയാണ് ഏറ്റെടുത്തത്. ജല അതോറിറ്റിയുമായി കൂടിയാലോചിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ കെ.എസ്.ടി.പിക്ക് നിർദേശം നൽകിയിട്ടുണ്ട്. ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.