അർബൻ ജലപദ്ധതിയിൽ 15,000 വീടുകളിലേക്ക് കുടിവെള്ള കണക്ഷൻ
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണ അർബൻ ജലവിതരണ പദ്ധതിയിൽ പുതുതായി 15,000 കണക്ഷൻ കൂടി. നിർമാണം പുരോഗമിക്കുന്ന രാമൻചാടി പദ്ധതി കൂടി മുന്നിൽ കണ്ടാണ് ഏലംകുളം, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ 15,000 കണക്ഷൻ നൽകുന്നത്. ഇതിെൻറ പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി പുരോഗമിക്കുകയാണ്. വെള്ളം നൽകണമെങ്കിൽ 92 കോടി രൂപ ചെലവിൽ അലീഗഢ് കാമ്പസിനു മുകളിൽ പ്ലാൻറും വിവിധ സ്ഥലങ്ങളിൽ ടാങ്കും സ്ഥാപിച്ച് നിർമാണം പുരോഗമിക്കുന്ന രാമൻചാടി പദ്ധതി പൂർത്തിയാവണം. ഇപ്പോൾ പെരിന്തൽമണ്ണ നഗരസഭ പരിധിയിൽ അഞ്ചുദിവസത്തിൽ ഒരിക്കലാണ് വെള്ളം വിതരണം. ഇതുതന്നെ കൃത്യമായി ലഭിക്കാത്ത സ്ഥിതിയുണ്ട്. രാമൻചാടി പദ്ധതി വരുന്നതോടെ ഈ പ്രശ്നങ്ങൾ തീരുമെന്നാണ് ജലഅതോറിറ്റി നൽകുന്ന ഉറപ്പ്. ജൂണിൽ കമീഷൻ ചെയ്യാനുള്ള ഒരുക്കങ്ങളോടെയാണ് നിർമാണം. 2017ൽ അനുവദിച്ച പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം 2020ലാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.