ഹെൽമറ്റില്ലാത്ത യാത്രക്കാർ 20 ശതമാനം കൂടി; ആവർത്തിച്ചാൽ ൈലസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കും
text_fieldsപെരിന്തൽമണ്ണ: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കം കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്.
ആദ്യതവണ പിഴ അടച്ചാലും ഇത് ലൈസൻസ് നമ്പർ സഹിതം രേഖപ്പെടുത്തുകയും ആവർത്തിച്ചാൽ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കോവിഡ് കാലത്ത് കൂടുതൽ ആളുകൾ മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നുണ്ടെന്നും മുമ്പുണ്ടായിരുന്നതിനേക്കാൾ 20 ശതമാനമാണ് ഇതിൽ വർധനയെന്നുമാണ് കണക്ക്. ഇതോടെയാണ് ആനുപാതികമായി ഹെൽമറ്റ് ഉപയോഗിക്കാതെ വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയത്.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ നിഷ്കർഷിച്ച പോലെ ഹെൽമറ്റ് ധരിക്കാതെ വരുന്നവരുടെ ലൈസൻസിൽ പിഴ അടച്ചാലും നടപടി അവസാനിക്കില്ല. വാഹന പരിശോധന കർശനമാക്കുന്നതിെൻറ ഭാഗമായി പെരിന്തൽമണ്ണയിൽ പുതുതായി മൂന്ന് സ്ക്വാഡിനെ കൂടി അനുവദിച്ചതായി പുതുതായി ചുമതലയേറ്റ ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ എം.പി. അജിത് കുമാർ അറിയിച്ചു.
മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്നും എല്ലാ മോട്ടോർ സൈക്കിൾ ഉപയോക്താക്കളും ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നും അല്ലാത്തവർക്കെതിരെ ബുധനാഴ്ച മുതൽ കർശന നടപടി കൈക്കൊള്ളുമെന്നും പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ സി.യു. മുജീബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.