23 വർഷം മുമ്പ് വീടുവിട്ട വയോധികനെ ബന്ധുക്കളെ ഏൽപിച്ചു
text_fieldsപെരിന്തല്‍മണ്ണ: പെരിന്തൽമണ്ണയിൽ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികനെ പൊലീസും ജീവകാരുണ്യ പ്രവർത്തകരും ചേർന്ന് ബന്ധുക്കളെ ഏൽപിച്ചു. എറണാകുളം പറവൂർ കരിമാലൂർ വില്ലേജിൽ മാഞ്ഞാലിൽ അയ്യാലിന്‍ അലികുഞ്ഞിനെയാണ് (88) ബന്ധുക്കളെ കണ്ടെത്തി കൈമാറിയത്.
ജീവകാരുണ്യ പ്രവർത്തകൻ നാസർ തൂതയാണ് ഇദ്ദേഹത്തിെൻറ നാട്ടിലുള്ള ബന്ധുക്കളെ കണ്ടെത്തിയത്. കോവിഡ് പരിശോധന നടത്തി ശനിയാഴ്ച രാവിലെ പത്തിനാണ് കുടുംബത്തെ ഏൽപിച്ചത്. അലികുഞ്ഞിെൻറ ഏക മകളായ ഹസീനയുടെ കല്യാണ നിശ്ചയം പറയാൻ വേണ്ടി 23 വർഷം മുമ്പ് വീട്ടിൽനിന്ന് പുറപ്പെട്ടതായിരുന്നു അലികുഞ്ഞ്. കേരളത്തിെൻറ പലഭാഗങ്ങളിലും ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ ഖദീജ. മരുമകൻ ശംസുദ്ദീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.