ഗതാഗത പരിഷ്കാരത്തിന് എതിരെ 4800 പേരുടെ പരാതി
text_fieldsപെരിന്തൽമണ്ണ: പുതുതായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം മാറ്റണമെന്നും അധികചെലവും ദുരിതവുമാണിത് നൽകുന്നതെന്നും ചൂണ്ടിക്കാട്ടി 4800 യാത്രക്കാരുടെ പരാതികൾ നഗരസഭ ചെയർമാന് നൽകി.
ട്രാഫിക് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാരായ രോഗികൾ, സ്ത്രീകൾ, വിദ്യാർഥികൾ, വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങിയവരാണ് പരാതി ഉന്നയിച്ചത്. പെരിന്തൽമണ്ണയിലെ ബസ്റ്റാൻഡുകളിലും റോഡുവക്കിലും ഇരുന്നാണ് യാത്രക്കാരോട് പരാതികൾ വ്യക്തമാക്കി നിലപാട് തേടിയത്.
സ്ഥിരമായി പെരിന്തൽമണ്ണയിലെത്തുന്നവരും സ്ത്രീകളുമാണ് കൂടുതൽ പേരും. നഗരഭാഗങ്ങളിൽ നാമമാത്രമായവയൊഴിച്ച് യാത്രാബസുകൾ വിലക്കുന്നതാണ് പുതിയ ഗതാഗത പരിഷ്കാരം. ഇത് സംബന്ധിച്ച് കോടതിയിൽ കേസ് തീർപ്പായിട്ടില്ല. വ്യാപാരികൾ ഉന്നയിക്കുന്ന പരാതികൾ പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞ് നഗരസഭ കൗൺസിൽ യോഗത്തിൽ വ്യാപാരികൾക്കെതിരെ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ട്രാഫിക് ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചു. ഗതാഗതപരിഷ്കരണം പലരും സ്വാഗതം ചെയ്യുകയായിരുന്നെന്നും യാത്രക്കാരായ ഒരാളുടെ പോലും പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് നഗരസഭ ചെയർമാൻ പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.