മൂന്നു പതിറ്റാണ്ടായി ആദിവാസികളുടെ കാത്തിരിപ്പ്; വാസയോഗ്യമായ വീട് വേണം
text_fieldsപെരിന്തൽമണ്ണ: പതിറ്റാണ്ടുകളായി വീടും പുരയിടവും കാത്തിരിക്കുന്ന ആദിവാസി കുടുംബങ്ങളുടെ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങിയത് ചുവപ്പുനാടകളിൽ. 2016ൽ ലൈഫ് ഭവന പദ്ധതി ആവിഷ്കരിച്ചപ്പോൾ പ്രഥമ പരിഗണന ലഭിക്കേണ്ടവരായിരുന്നു, അവിടെയും തഴയപ്പെട്ടു.
പുലാമന്തോൾ ചീരട്ടാമലയിൽ നാലും, വെട്ടത്തൂർ മണ്ണാർമലയിലെ ചീനിക്കാംപാറ നാലും, താഴേക്കോട് പാണമ്പിയിൽ ഇടിഞ്ഞാടിയിൽ ഒമ്പതും കുടുംബങ്ങളാണ് പെരിന്തൽമണ്ണ മണ്ഡലത്തിൽ താൽക്കാലിക ഷീറ്റ് വലിച്ചു കെട്ടി അന്തിയുറങ്ങുന്നത്.
മാറിമാറിവന്ന ജനപ്രതിനിധികൾ തുടക്കത്തിൽ താൽപര്യം കാട്ടിയെങ്കിലും പാതിവഴിയിലിട്ടതാണ് കാരണം. കുടുംബങ്ങൾ 30 വർഷത്തിലേറെയായി വീടുവെക്കാൻ സ്ഥലം കാത്തിരിക്കുകയാണ്. മണ്ണാർമലയിൽ വനാവകാശനിയമ പ്രകാരം സർക്കാർ ഭൂമി നൽകിയിട്ടുണ്ടെങ്കിലും പതിച്ചു കിട്ടിയിട്ടില്ല. പാണമ്പിയിലെ കുടുംബങ്ങൾക്ക് സ്ഥലം വാങ്ങാനും വീടുവെക്കാനുമായി ഒരു കോടി രൂപ ജില്ല കലക്ടർ വഴി സർക്കാർ അനുവദിച്ചിട്ട് രണ്ടരവർഷമായി. ഉദ്യോഗസ്ഥർ ഇപ്പോഴും ഭൂമി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടുവർഷം മുമ്പ് മുൻ സബ് കലക്ടർ കെ.എസ്. അഞ്ജു ഇവിടെ സന്ദർശിച്ച് സർക്കാർ അനുവദിച്ച പണം വിനിയോഗിക്കാൻ തുടങ്ങിയ ശ്രമമാണ് ഇപ്പോഴും തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.