ആവിഷ്കാരങ്ങൾ ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനാവട്ടെ -പ്രമോദ് രാമൻ
text_fieldsഅൽ ജാമിഅ അൽ ഇസ്ലാമിയ്യ ‘സർഗസംഗമം 2021-22’ മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ
ഉദ്ഘാടനം ചെയ്യുന്നു
ശാന്തപുരം: ഫാഷിസ്റ്റ് പ്രവണതകൾ വളരുന്ന സാഹചര്യത്തിൽ വൈവിധ്യങ്ങളുടെ ആവിഷ്കാരം ഒരു പോരാട്ടമാണെന്നും ഓരോ കലാവിഷ്കാരവും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനാവട്ടെയെന്നും മീഡിയാവൺ എഡിറ്റർ പ്രമോദ് രാമൻ. അൽ ജാമിഅ അൽ ഇസ്ലാമിയ്യ ശാന്തപുരം 'സർഗസംഗമം 2021-22' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അൽ ജാമിഅ ഡെപ്യൂട്ടി റെക്ടർ കെ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രമോ വിഡിയോ പ്രമോദ് രാമനും തീം സോങ് മുഖ്യാതിഥിയായ ഗായകൻ അനസ് ആലപ്പുഴയും റിലീസ് ചെയ്തു. കൺവീനർമാരായ നിഹാൽ വാഴൂർ, ജൗഹറ മഹ്മൂദ് എന്നിവർ സംസാരിച്ചു. മുഹമ്മദ് ഹാശിം ഖിറാഅത്ത് നടത്തി. ജനറൽ കൺവീനർ ഷിബിൻ റഹ്മാൻ സ്വാഗതവും ജനറൽ കോ ഓഡിനേറ്റർ ഷഫീഖ് നദ്വി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.