അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര: ടെൻഡർ നടപടി തുടങ്ങി
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെ മേൽക്കൂര നിർമാണത്തിന്റെയും ചെറുകര, പട്ടിക്കാട് സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുന്നതിന്റെയും ടെൻഡർ നടപടി തുടങ്ങി. പ്ലാറ്റ്ഫോം നീളം കൂട്ടൽ പൂർത്തീകരിക്കുന്നതോടെ നിലമ്പൂർ-ഷൊർണൂർ പാതയിൽ ക്രോസിങ് സ്റ്റേഷനുകളുടെ എണ്ണം കൂടുകയും ട്രെയിനുകൾ അനിയന്ത്രിതമായി വൈകുന്നത് അവസാനിക്കുകയും ചെയ്യും.
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ മേൽക്കൂര നിർമാണത്തിന് നാലുമാസവും ചെറുകര, പട്ടിക്കാട് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം നീളം വർധിപ്പിക്കുന്ന പ്രവൃത്തിക്ക് ഒരു വർഷവുമാണ് കാലാവധി അനുവദിച്ചത്. അബ്ദുസ്സമദ് സമദാനി എം.പിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. നിലവിൽ ഏറെ അസൗകര്യങ്ങൾക്ക് നടുവിലാണ് പട്ടിക്കാട്, ചെറുകര സ്റ്റേഷനുകൾ. അങ്ങാടിപ്പുറം സ്റ്റേഷനിൽ രണ്ട് വർഷം മുമ്പാണ് നവീകരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.