ജില്ല ആശുപത്രിയിൽ അസം സ്വേദശിയായ ഗർഭിണിക്ക് അവഗണന
text_fieldsപെരിന്തൽമണ്ണ: ജില്ല ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കിയപ്പോൾ പകരം ആരംഭിച്ച താൽക്കാലിക കേന്ദ്രത്തിൽ ഗർഭിണികൾക്ക് അവഗണന. അസം സ്വദേശി അബുകലാമിെൻറ ഭാര്യ മനോര ഖാതൂമിന് (28) ബുധനാഴ്ച വൈകീട്ട് ആറോടെ പ്രസവവേദന ആരംഭിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ ഏഴോടെ ഡോക്ടറെത്തിയ ശേഷമാണ് സേവനം ലഭിച്ചത്.
രാവിലെ ഡോക്ടർ പരിശോധിച്ച് കുഞ്ഞ് മഷി കുടിച്ചിട്ടുണ്ടെന്നും മറ്റെവിടേക്കെങ്കിലും അടിയന്തരമായി കൊണ്ടുപോവണമെന്നും അറിയിക്കുകയായിരുന്നു. രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർക്ക് ഡോക്ടർമാരില്ലാത്തതിനാൽ ഒന്നും െചയ്യാനായില്ല. രാവിലെ ഡോക്ടർ തന്നെ ആംബുലൻസ് വരുത്തി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടതിനാൽ വലിയ അപകടം കൂടാതെ സിസേറിയനിലൂടെ പ്രസവം കഴിഞ്ഞു.
ബുധനാഴ്ച വൈകീട്ട് പ്രസവം കഴിഞ്ഞ നാലും, പൂർണഗർഭിണികളായ 17 പേരുമടക്കം 21 പേരാണ് പരിമിത സൗകര്യങ്ങളുള്ള രണ്ട് വാർഡുകളിൽ ഉണ്ടായിരുന്നത്.
സാമാന്യം സൗകര്യങ്ങളുള്ള മാതൃ-ശിശു ആശുപത്രി രണ്ടുദിവസം മുമ്പാണ് കോവിഡ് ആശുപത്രിയാക്കിയത്. തിയറ്റർ സംവിധാനമില്ലാത്തതാണ് വലിയ വെല്ലുവിളി. മേലാറ്റൂരിൽ കോഴി ഫാമിൽ ജോലിക്കെത്തിയവരാണ് അബുകലാമും ഭാര്യയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.