വൃക്ക മാറ്റിവെക്കാൻ സുമനസ്സുകളുടെ സഹായം തേടി ഓട്ടോ തൊഴിലാളി
text_fieldsപെരിന്തൽമണ്ണ: വൃക്കകൾ തകരാറിലായ ഓട്ടോ തൊഴിലാളി സുമനസ്സുകളുടെ സഹായം തേടുന്നു. അങ്ങാടിപ്പുറം ചെരക്കാപറമ്പ് വലിയവീട്ടിൽ പടിയിലെ ഓട്ടോ തൊഴിലാളിയായ കോലോത്തൊടി സുരേന്ദ്രനാണ് (49) വൃക്ക മാറ്റിവെക്കൽ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നത്.
ഒരുവർഷത്തോളമായി ഡയാലിസ് ചെയ്തുവരുകയാണ്. 30 വർഷമായി ഓട്ടോ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന ഇയാൾക്ക് മൂന്ന് മക്കളും ഭാര്യയുമുണ്ട്.
തയ്യൽ തൊഴിലാളിയായിരുന്ന ഭാര്യ ശ്രീദേവി വൃക്ക നൽകാൻ തയാറാണ്. കോവിഡ് 19 കാരണം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നിർത്തിയതിനാൽ സ്വകാര്യ ആശുപത്രിയെ സമീപിക്കണം. പണം കണ്ടെത്താൻ നാട്ടുകാർ കെ.ടി. സുരേന്ദ്രൻ ചികിത്സ സഹായ സമതിക്ക് രൂപം നൽകി.
പി. ബഷീറുദ്ദീൻ ചെയർമാനും കെ.ടി. നാരായണൻ കൺവീനറുമാണ്. കനറ ബാങ്ക്, അങ്ങാടിപ്പുറം ശാഖ, അക്കൗണ്ട് നമ്പർ 4265101004469, ഐ.എഫ്.എസ്.സി കോഡ് CNRB0004265 എന്ന അക്കൗണ്ടിലേക്കോ, 9895235955 എന്ന ഗൂഗിൾ പേ നമ്പറിലോ ആണ് സഹായങ്ങൾ ലഭിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.