ഓടുന്ന വാഹനങ്ങൾക്ക് മുകളിൽ ആൽമരം പൊട്ടി വീണു
text_fieldsപെരിന്തൽമണ്ണ: ഓടുന്ന ഓട്ടോറിക്ഷക്കും ബൈക്കിനും മുകളിൽ ആൽമരക്കൊമ്പ് പൊട്ടിവീണു. അങ്ങാടിപ്പുറം-കോട്ടക്കൽ റൂട്ടിൽ വൈലോങ്ങര അങ്ങാടിക്ക് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. മരത്തിന്റെ തടി ഭാഗം ഓട്ടോറിക്ഷയിൽ തട്ടാതെ ഇലപ്പടർപ്പാണ് പതിച്ചത്. ഇതുകാരണം വൻ അപകടം ഒഴിവായി. തൊട്ട് പിറകിൽ ഉണ്ടായിരുന്ന ഇരു ചക്ര വാഹന യാത്രികൻ പെട്ടെന്ന് ബ്രെക്കിട്ട് നിർത്തിയതിനാൽ മരത്തിനു ചുവട്ടിൽപെട്ടില്ല.
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ സംഭവത്തിന്റെ ഭയാനകത വ്യക്തമാണ്. തൊട്ട് മുമ്പിൽ കാൽനട യാത്രികനും മറ്റു വാഹനങ്ങളും കടന്നു പോയിരുന്നു. കാറ്റും മഴയുമില്ലാത്ത ശാന്തമായ പകലിൽ മരത്തിന്റെ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന വലിയ കൊമ്പ് പൊട്ടി വീഴുകയായിരുന്നു.
ഓട്ടോറിക്ഷയും ഇരുചക്ര വാഹനവും വൈലോങ്ങര അങ്ങാടിയിലേക്ക് വരികയായിരുന്നു. മരം വീണതോടെ ഇതുവഴിയുള്ള ഗതാഗതം അര മണിക്കൂർ നിലച്ചു. മരം വെട്ടി മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.