വഴിയോരങ്ങളിൽ കഴിയുന്നവർക്ക് പുതപ്പുകൾ വിതരണം ചെയ്തു
text_fieldsപെരിന്തൽമണ്ണയിൽ വഴിയോരങ്ങളിൽ കഴിയുന്നവർക്ക് തണലോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ പ്രവർത്തകർ പുതപ്പുകൾ
വിതരണം ചെയ്യുന്നു
പെരിന്തൽമണ്ണ: മഴയിൽ രാത്രി തണുപ്പിൽ പ്രയാസമനുഭവപ്പെടുന്നവർക്ക് തണലോരം ഡെസ്റ്റിറ്റ്യൂട്ട് കെയറിെൻറ ആഭിമുഖ്യത്തിൽ സിവിൽ ഡിഫൻസിെൻറ സഹകരണത്തോടെ പുതപ്പുകൾ വിതരണം ചെയ്തു.
തെരുവിൽ കഴിയുന്ന ആളുകൾക്ക് ദിവസങ്ങളായി ഭക്ഷണ വിതരണം നിർവഹിച്ചുകൊണ്ടിരിക്കുന്ന ഷബീർ സൗഹൃദ കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചതിനെ തുടർന്നാണ് പുതപ്പുകൾ നൽകിയത്.
പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ സജികുമാർ, തണലോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ പ്രസിഡൻറ് സൈഫുല്ല, ആംബുലൻസ് ജീവനക്കാരായ അനിൽ, കുട്ടൻ എന്നിവരും സിവിൽ ഡിഫൻസ് പ്രതിനിധികളും പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.