മാമ്പ്രപ്പടി ആരോഗ്യ കേന്ദ്രത്തിന് കെട്ടിടമായി; ഇനി വേണ്ടത് ഡോക്ടറുടെ സേവനം
text_fieldsപെരിന്തൽമണ്ണ: നഗരസഭയിലെ ആറ് വാർഡുകളിലെ 2000 കുടുംബങ്ങൾക്കായി പ്രവർത്തിച്ചുവന്ന ആരോഗ്യ ഉപകേന്ദ്രത്തിന് നഗരസഭ 40 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം ഒരുക്കിയതോടെ ഇവിടെ ഡോക്ടറുടെ പരിശോധനയും സേവനവും വേണമെന്ന് ആവശ്യം. വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം തുടങ്ങിയ സബ്സെന്‍ററിൽ ഒരു ജെ.പി.എച്ച്.എൻ മാത്രമാണുള്ളത്. സൗകര്യപ്രദമായ കെട്ടിടം നിർമിച്ചതിനാൽ നിശ്ചിത ദിവസങ്ങളിൽ ഒ.പി നടത്താൻ എൻ.എച്ച്.എം പദ്ധതിയിൽ ഡോക്ടറെയും നഴ്സിനെയും ഫാർമസിസ്റ്റിനെയും നിയമിക്കണമെന്നാണ് ആവശ്യം. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലോ എരവിമംഗലത്തെ എന്‍.എച്ച്.എം കേന്ദ്രത്തിലോ ആണ് ഇപ്പോൾ രോഗികൾ പോവുന്നത്.
പുതുതായി നിർമിച്ച കെട്ടിടം നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷ എ. നസീറ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അമ്പിളി മനോജ്, ഹനീഫ മുണ്ടുമ്മൽ, കെ. ഉണ്ണികൃഷ്ണൻ, പി.എസ്. സന്തോഷ് കുമാർ, കൗൺസിലർമാരായ കെ.സി. ഷാഹുൽ ഹമീദ്, പത്തത്ത് ആരിഫ്, മേലാറ്റൂർ സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ കെ. മോഹൻദാസ്, മേലാറ്റൂർ സി.എച്ച്.സി ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. മൊയ്തീൻകോയ, ഹെൽത്ത് നഴ്സിങ് സൂപ്പർവൈസർ വഹീദ റഹ്മാൻ, കെ.സി. മൊയ്തീൻകുട്ടി, വി.കെ. യൂസഫ്, നിസാമുദ്ദീൻ, വാർഡ് കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ സംസാരിച്ചു. സി.പി. ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷാൻസി നന്ദകുമാർ സ്വാഗതവും ജെ.പി.എച്ച്.എൻ താഹിറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.