തുക അക്കൗണ്ടിൽ കയറി; മെഷീനിൽ കുടുങ്ങിയ നോട്ടുകൾ ബാങ്കിലെത്തിച്ച് യുവാവ്
text_fieldsപെരിന്തൽമണ്ണ: സി.ഡി.എം വഴി പണം നിക്ഷേപിച്ച യുവാവിന് അക്കൗണ്ടിൽ തുക കയറിയിട്ടും നോട്ടുകൾ മെഷീനിൽ തിരികെ കിട്ടി. കാപ്പ് മേൽക്കുളങ്ങര സ്വദേശിയും ഇലക്ട്രോണിക് വിദ്യാർഥിയുമായ കാവണ്ണയിൽ സൽമാൻ ഫാരിസിനാണ് ഈ അനുഭവം. പഠനത്തോടൊപ്പം പെരിന്തൽമണ്ണ ബൈപാസ് റോഡിലെ എൽ.ഇ.ഡി പാലസിൽ പാർട്ടൈം ജീവനക്കാരനായി ജോലി ചെയ്യുകയാണ് സൽമാൻ. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ നഗരത്തിലെ സി.ഡി.എമ്മിൽ ഡെപ്പോസിറ്റ് മെഷീനിൽ 20,000 രൂപയാണ് നിക്ഷേപിച്ചത്. തിരികെ കിട്ടിയ പണം ബാങ്കിലെത്തി നൽകാൻ നോക്കിയെങ്കിലും സമയം കഴിഞ്ഞതിനാൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി.
തൊട്ടടുത്ത ദിവസം പണവുമായി കടയുടമ ബാങ്കിലെത്തി കാര്യം പറഞ്ഞപ്പോൾ ഹെഡ് ഒാഫിസിൽ അന്വേഷിച്ച് തിരികെ വിളിക്കാമെന്ന് പറയുകയായിരുന്നു. അടുത്ത ദിവസം ബാങ്ക് അധികൃതരെ പണം തിരികെ ഏൽപിക്കുകയും ചെയ്തു. പണം തിരികെ ഏൽപിച്ചതിന് സൽമാൻ ഫാരിസിനെ ബാങ്ക് അധികൃതരും സ്ഥാപന ഉടമകളായ നിഷാദ്, സക്കീർ ഹുസൈൻ എന്നിവരും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.