ആയിരങ്ങളുടെ ജീവിതം മാറ്റാനുള്ള കൈയൊപ്പാണ് സിവിൽ സർവിസ് -എ.പി.എം. മുഹമ്മദ് ഹനീഷ്
text_fieldsപെരിന്തൽമണ്ണ: പാവങ്ങളും അശരണരും പലകാരണങ്ങളാൽ ഒറ്റപ്പെട്ടുപോയവരുമായ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം മാറ്റിമറിക്കുന്നതിന് നിമിത്തമാവുന്ന കൈയക്ഷരവും കൈയൊപ്പുമാണ് സിവിൽ സർവിസിലൂടെ സാധ്യമാവുന്നതെന്ന് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. പെരിന്തൽമണ്ണയിൽ ആരംഭിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ സൗജന്യ സിവിൽ സർവിസ് അക്കാദമിയുടെ പ്രാരംഭ സംഗമത്തിൽ സിവിൽ സർവിസ് മേഖലയെ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം.
സിവിൽ സർവിസ് മേഖലയെക്കുറിച്ചും അതിെൻറ ചരിത്രത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ബ്രിട്ടീഷുകാർ പിന്തുടർന്ന് വന്ന സിവിൽ സർവിസ് രീതിയും രാജ്യം സ്വാതന്ത്ര്യം നേടിയശേഷം കൈവന്ന ഇന്ത്യൻ സിവിൽ സർവിസിെൻറ മാറ്റങ്ങളും ഏറ്റവും ഒടുവിൽ ഉണ്ടായ പരിഷ്കരണങ്ങളും വിശദീകരിച്ചു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.