റോഡ് അപകടത്തിൽ മരിച്ചവരെ അനുസ്മരിച്ചു
text_fieldsപെരിന്തൽമണ്ണ: റോഡിൽ പൊലിഞ്ഞ ജീവനുകൾക്ക് ഓർമ ദിനത്തിൽ നിശ്ശബ്ദത പ്രാർഥന. ട്രോമാകെയറും മോട്ടോർ വാഹന വകുപ്പും സംയുക്തമായി വാഹനാപകടത്തിൽ മരിച്ചവർക്കായി നടത്തിയ അനുസ്മരണ സംഗമത്തിൽ റോഡ് സുരക്ഷ പ്രതിജ്ഞയും പുതുക്കി. റോഡ് സുരക്ഷ ക്രമീകരണങ്ങളും ബോധവത്കരണവും പൊതുജനങ്ങളിൽ എത്തിക്കാനും നിയമങ്ങൾ പാലിക്കാനും ഉള്ള ബോധവത്കരണവും നടത്തി. പെരിന്തൽമണ്ണ ബൈപാസ് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. എൻഫോഴ്സ്മെൻറ് ആർ.ടി.ഒ സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ ട്രാഫിക് എസ്.ഐ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ ബാബുരാജ്, നൗഷാദ്, അസീസ്, ഷബീർ കുളത്തൂർ മുഹമ്മദാലി, സുധീർ, ഡി.എസ്.എ സെക്രട്ടറി മുസ്തഫ എം.വി.ഐമാരായ ഷാജഹാൻ, മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. എം.വി.ഐ ജസ്റ്റിൻ മാളിയേക്കൽ നേതൃത്വം നൽകി. സിഗ്നേച്ചർ വാളിൽ പരിപാടിയിൽ പങ്കെടുത്തവർ ഒപ്പ് ചാർത്തി.
മലപ്പുറം: റോഡപകടത്തിനിരയായവരുടെ ഓര്‍മദിനം മോട്ടോര്‍ വാഹന വകുപ്പിെൻറ നേതൃത്വത്തില്‍ പൊലീസിെൻറയും ട്രോമാ കെയര്‍ യൂനിറ്റിെൻറയും സഹകരണത്തോടെ ആചരിച്ചു. നഗരസഭ ചെയര്മാന് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. മലപ്പുറം എന്‍ഫോഴ്സ്മെൻറ് ആര്.ടി.ഒ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. മലപ്പുറം സി.ഐ ജോബി തോമസ്, മലപ്പുറം എന്‍ഫോഴ്സ്മെൻറ് എം.വി.ഐ ഡാനിയേല്‍ ബേബി, റോഡപകട ഇരകളായ സലീം ബാവുട്ടി, നിയാസ്, സദു (കെ.എസ്.ആര്.ടി.സി), അസീസ് പട്ടിക്കാട് (കെ.ടി.ഡി.ഒ), സൈതലവി (ട്രോമാ കെയര്‍), വാക്കിയത്ത് കോയ (ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന്), ഷഫീഖ് (ഓട്ടോ തൊഴിലാളി യൂനിയന്‍), അബ്ദുല്‍ ഗഫൂര്‍ (മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍ അസോസിയേഷന്), എ.എം.വി.ഐമാരായ പ്രജീഷ്, ഷബീര്‍ പാക്കാടന്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.