പുക പരിശോധന കേന്ദ്രങ്ങൾ 'വാഹനു'മായി ബന്ധിപ്പിക്കൽ: തള്ളപ്പെടുന്നത് കൂടുതലും ഡീസൽ വാഹനങ്ങൾ
text_fieldsപെരിന്തൽമണ്ണ: വാഹനങ്ങളുടെ പുകപരിശോധന കേന്ദ്രങ്ങളുടെ ഓൺലൈൻ ലിങ്കിങ് സംവിധാനം ഫലംകണ്ടുതുടങ്ങി. രണ്ടാഴ്ചക്കുള്ളിൽ 930 വാഹനങ്ങൾ പരിശോധിച്ചതിൽ 900 വാഹനങ്ങളാണ് പാസായിട്ടുള്ളതെന്ന് വെബ്സൈറ്റിൽനിന്ന് ലഭിച്ച കണക്കുകൾ സൂചിപ്പിക്കുന്നു. അന്തരീക്ഷ മലിനീകരണത്തോത് കൂടുതലായിട്ടുള്ള ഡീസൽ വാഹനങ്ങളാണ് പരിശോധനയിൽ തള്ളപ്പെട്ടവയിൽ ഏറെയും.
പുകപരിശോധന കേന്ദ്രങ്ങൾ മോട്ടോർ വാഹന വകുപ്പ് വാഹൻ സൈറ്റുമായി ബന്ധപ്പെടുത്തിയതോടുകൂടി പരിശോധനസമയത്ത് സർട്ടിഫിക്കറ്റിെൻറ ഡിജിറ്റൽ പകർപ്പ് വാഹന ഉപഭോക്താക്കൾക്ക് വാഹനപരിശോധകർക്ക് നൽകാനാകും.
സംസ്ഥാനത്തെ മുഴുവൻ പുകപരിശോധന കേന്ദ്രങ്ങളെയും ഇത്തരത്തിൽ മോട്ടോർവാഹന വകുപ്പ് വെബ്സൈറ്റുമായി ബന്ധിപ്പിക്കുന്നുണ്ട്. പെരിന്തൽമണ്ണ ആർ.ടി ഓഫിസിനു കീഴിൽ 12 പുകപരിശോധന കേന്ദ്രങ്ങൾ ആണുള്ളത്. അതിൽ നാലെണ്ണം പൂർണമായും നാലെണ്ണം ഭാഗികമായും മോട്ടോർ വാഹന വകുപ്പിെൻറ വെബ് സൈറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ബിനോയ് വർഗീസാണ് നോഡൽ ഓഫിസർ. ഡിസംബർ 15 ഓടുകൂടി മോട്ടോർ വാഹന വകുപ്പുമായി ബന്ധിപ്പിക്കാത്ത പുകപരിശോധന കേന്ദ്രങ്ങൾക്ക് അടച്ചുപൂട്ടാൻ നോട്ടീസ് നൽകുമെന്ന് പെരിന്തൽമണ്ണ ജോ. ആർ.ടി.ഒ സി.യു. മുജീബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.