ബിവറേജസിൽ വർക്ക് അറേഞ്ച്മെൻറിൽ എത്തിയയാൾക്കും കോവിഡ്
text_fieldsപെരിന്തല്‍മണ്ണ: ബിവറേജസ് കോർപറേഷൻ പെരിന്തല്‍മണ്ണ ഔട്ട്ലറ്റില് വർക്ക് അറേഞ്ച്മെൻറിൽ എത്തിയവരിൽ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.നേരേത്ത ഇതേ ഔട്ട്ലറ്റിലെ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈസമയത്ത് മറ്റിടങ്ങളില്‍ നിന്നായി അഞ്ചുപേരെ ജോലിക്രമീകരണത്തില്‍ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയാണ് പ്രവര്‍ത്തിച്ചിരുന്നത്. നിലമ്പൂരില്‍ നിന്നെത്തിയ ജീവനക്കാരനാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
നാലുപേരുടെ ഫലം കൂടി അറിയാനുണ്ട്. തിങ്കളാഴ്ചയാണ് ഔട്ട്ലറ്റിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ ഒരാളില്‍നിന്നുണ്ടായ സമ്പര്‍ക്കത്തെ തുടര്‍ന്ന് അങ്ങാടിപ്പുറത്തെ വെയര്‍ഹൗസിലെ ആറ് ജീവനക്കാര്‍ക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ഔട്ട്ലറ്റും വെയര്‍ഹൗസും അടച്ചിട്ടിരിക്കുകയാണ്. വെയര്‍ഹൗസിലെ 49 ജീവനക്കാരും 22 ചുമട്ടുതൊഴിലാളികളും ഓഫിസുമായി ബന്ധപ്പെടുന്നവരും ക്വാറൻറീനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.