കോവിഡ് സ്ഥിരീകരിച്ച എട്ടുപേർ ആശുപത്രിയിൽ എത്തിയത് സ്വന്തം വാഹനത്തിൽ
text_fieldsപെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിൽ മൂന്ന്, നാല് വാർഡുകൾ ഉൾപ്പെടുന്ന ഒടമല പടിഞ്ഞാറേകുളമ്പിൽ കുടുംബത്തിൽ രണ്ടു വീടുകളിൽ 11 പേർക്ക് കോവിഡ്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മുതിർന്ന അംഗം ആദ്യം പരിശോധന നടത്തിയപ്പോൾ പോസിറ്റിവായതോടെ ബാക്കിയുള്ള എട്ടുപേർക്ക് ചൊവ്വാഴ്ച ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു. ഇതോടെ ശേഷിക്കുന്ന ആറുപേർക്കു കൂടി പരിശോധന നടത്തിയതോടെ ചെറിയ രണ്ട് കുട്ടികൾക്കു കൂടി രോഗം കണ്ടെത്തി.
ആദ്യം സ്ഥിരീകരിച്ച എട്ടുപേർ ചൊവ്വാഴ്ച പോസിറ്റിവാണെന്ന് അറിഞ്ഞിട്ടും മണിക്കൂറുകൾ വീട്ടിൽ കാത്തിരുന്ന് ആരോഗ്യവകുപ്പിെൻറ ആംബുലൻസ് എത്താതെ സ്വന്തം കാറിലാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. ഇത് വലിയ സുരക്ഷാപ്രശ്നമായും കണക്കാക്കി. സ്വകാര്യ ആശുപത്രിയിൽനിന്ന് രോഗം സ്ഥിരീകരിച്ചാലും ഫലം ആരോഗ്യവകുപ്പിന് എത്തി അവിടെ നിന്നാണ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് അയക്കേണ്ടത്. കുടുബത്തിൽ ശേഷിക്കുന്ന ആളുകളും പ്രാഥമിക സമ്പർക്കത്തിൽ വന്നവരുമായവരെ സമീപ സ്ഥാപനത്തിൽ ക്വാറൻറീനിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.