റോഡ് പണികൾ വേഗത്തിലാക്കാൻ തീരുമാനം
text_fieldsപെരിന്തൽമണ്ണ: 15 കോടിയുടെ തൂത -വെട്ടത്തൂര്‍ റോഡ്, 5.5 കോടിയുടെ പൂവത്താണി -പള്ളിക്കുന്ന് -കാമ്പ്രം -മണ്ണാത്തിക്കടവ് റോഡ് എന്നിവയുടെ പുനരുദ്ധാരണം വേഗത്തിലാക്കാൻ നജീബ് കാന്തപുരം എം.എൽ.എയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥയോഗം ചേർന്നു. പ്രായോഗിക തീരുമാനങ്ങൾ കൈക്കൊണ്ടു. തൂത -വെട്ടത്തൂര്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്ക് വാട്ടര്‍ അതോറിറ്റി ജല്‍ ജീവന് മിഷന് റെസ്റ്റോറേഷന് പ്രവൃത്തി ഉള്‍പ്പെടെയുള്ളവ ഡിസംബര്‍ 20നകം പൂര്‍ത്തീകരിക്കും. ജെ.ജെ.എം പ്രവൃത്തികളുടെ വിശദമായ പ്രവര്‍ത്തന കലണ്ടര്‍ വാട്ടര്‍ അതോറിറ്റി ദേശീയപാത അധികൃതര്‍ക്ക് കൈമാറും. തുക 15നകം അടയ്ക്കും.
തൂത -വെട്ടത്തൂര്‍ റോഡില്‍ തൂത മുതല്‍ പൂവത്താണി വരെയുള്ള ഭാഗത്ത് പൈപ്പ്ലൈന് നവംബര്‍ ഒന്നിനകം പൂര്‍ത്തീകരിക്കും. ഡിസംബര്‍ 20നകം പൂര്‍ത്തീകരിച്ച് റോഡ് കരാറുകാരന് കൈമാറണം.
2024 മേയ് 31നകം റോഡിന്റെ ബി.സി ഒഴികെയുള്ള പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിക്കണം. ബി.സി വര്‍ക്കുകള്‍ മഴക്ക് ശേഷം പൂര്‍ത്തിയാക്കും. ജല്‍ ജീവന് മിഷന് താഴേക്കോട് -ആലിപ്പറമ്പ് പദ്ധതിയില്‍ ഭരണാനുമതി തുക നിലവിലില്ലാത്തതിനാല്‍ പൂവത്താണി -പള്ളിക്കുന്ന് -കാമ്പ്രം -മണ്ണാത്തിക്കടവ് റോഡില്‍ 0/000 മുതല്‍ 4/800 വരെ പൊതുമരാമത്ത് വകുപ്പിന് അടക്കേണ്ട തുക മറ്റേതെങ്കിലും പ്രവൃത്തിയില്‍ നിന്നെടുക്കും. അടിയന്തരമായി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും. പൂവത്താണി -പള്ളിക്കുന്ന് -കാമ്പ്രം -മണ്ണാത്തിക്കടവ് റോഡ് പ്രവൃത്തി ആരംഭിക്കാൻ വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തികള്‍ നവംബര്‍ ഒന്നിനകം പൂര്‍ത്തീകരിച്ച് കൈമാറും. ബി.സി ഒഴികെയുള്ള പ്രവൃത്തികള്‍ 2024 മാര്‍ച്ച് 31നകവും ബി.സി വര്‍ക്കുകള്‍ മഴക്ക് ശേഷവും പൂര്‍ത്തിയാക്കും.
ജലനിധി പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളെ ജെ.ജെ.എം പദ്ധതിയില്‍ ലയിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.