എ.ഐ കാമറകളുണ്ടെങ്കിലും വേഗപരിശോധനക്ക് ആശ്രയം മൊബൈൽ യൂനിറ്റുകൾ
text_fieldsപെരിന്തൽമണ്ണ: സംസ്ഥാനത്ത് വാഹനാപകടങ്ങൾക്ക് കൂടുതൽ കാരണമാകുന്ന അമിതവേഗത കണ്ടെത്താൻ എ.ഐ കാമറകൾ ഉപയോഗിക്കാത്തതിനാൽ അവയുടെ പൂർണ പ്രയോജനം ലഭിക്കുന്നില്ല.
റോഡുകളിലെ വേഗത പുനർനിർണയിച്ച് ജൂൺ 23 ന് മോട്ടോർ വാഹനവകുപ്പ് ഉത്തരവിറക്കിയതിന്റെ കൂടി പശ്ചാത്തലത്തിൽ എ.ഐ കാമറകൾ അമിതവേഗത കൂടി കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്.
നിലവിൽ വേഗത പരിശോധിക്കാനും നടപടിയെടുക്കാനും നാല് സോണുകളിലായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർമാർക്ക് കീഴിൽ നാല് മൊബൈൽ എ.ഐ കാമറ വാഹനങ്ങളാണുള്ളത്.
വേഗപരിശോധന നടത്തുന്ന സ്ഥലങ്ങളിൽ ഈ വാഹനമെത്തിച്ച് അതിൽപ്പെടുന്ന വിവരങ്ങൾ അപ്പപ്പോൾ കൺട്രോൾ റൂമിലേക്കയക്കുകയാണ് ചെയ്യുന്നത്. നാല് ജില്ലകൾക്ക് ഒരു യൂനിറ്റാണെന്നാണ് ഇതിന്റെ പരിമിതി. റോഡിനനുസരിച്ചാണ് ഇതിൽ വേഗത ക്രമീകരിക്കുക. ദേശീയപാത, സംസ്ഥാന ഹൈവേ, ജില്ല റോഡ് എന്നിങ്ങനെയാണ് ക്രമീകരണം. കെൽട്രോൺ നിർമിച്ച സംവിധാനത്തോടെയുള്ള കാറാണിത്. മൊബൈൽ ഉപയോഗം, സീറ്റ് ബെൽറ്റ്, വാഹന രേഖകൾ, ഹെൽമെറ്റ്, ഓവർലോഡ് എന്നിവ പരിശോധിക്കും.
ജൂലൈ 31 വരെ ലഭിച്ച പിഴ 3,37,19,000 രൂപ
പെരിന്തൽമണ്ണ: സംസ്ഥാനത്ത് സ്ഥാപിച്ച 726 എ.ഐ കാമറകളിൽ ജൂലൈ 31 വരെ 3,23,604 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തി. ഗതാഗതമന്ത്രി ആന്റണി രാജു എ.പി. അനിൽകുമാർ എം.എൽ.എയുടെ സബ്മിഷന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ആകെ 3,37,19,000 രൂപയാണ് പിഴയായി ഈടാക്കിയത്. 726 എ.ഐ കാമറ സ്ഥാപിക്കാൻ വർക്ക് ഓർഡർ നൽകിയതിന് 232.25 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ഇതിൽ കാമറ സ്ഥാപിച്ച വകയിൽ ഇതുവരെ പണം നൽകിയിട്ടില്ലെന്നും മന്ത്രി വിശദീ
കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.