കാലഹരണപ്പെട്ട ചിന്താഗതികളെ മതത്തിെൻറ പേരിൽ അടിച്ചേൽപ്പിക്കരുത് -വി.ടി. ബൽറാം
text_fieldsപെരിന്തൽമണ്ണ: മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെങ്കിലും കാലഹരണപ്പെട്ട ചിന്താഗതികളെ മതത്തിെൻറ പേരിൽ അവതരിപ്പിക്കുന്നതിനെ പൊതുസമൂഹം തള്ളിപ്പറയണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം.
'ചർക്ക' അസെറ്റ് ഫോർ ദ നേഷൻ സന്നദ്ധ സംഘടനയുടെ പ്രഥമ വി.വി. പ്രകാശ് സദ്ഭാവന പുരസ്കാരം നജീബ് കാന്തപുരം എം.എൽ.എക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. എന്നാൽ, അതിനേക്കാൾ പ്രധാനപ്പെട്ടതാണ് തുല്യ നീതി. എവിടെയും ആരും മാറ്റി നിർത്തപ്പെടേണ്ടവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നും രാജ്യത്തിെൻറ ആത്മാവാണെന്നും പുരസ്കാരം സ്വീകരിച്ച നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. 'ചർക്ക' ചെയർമാൻ റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. സി. സേതുമാധവൻ, എം.എം. സക്കീർ ഹുസൈൻ, പി.കെ. നൗഫൽ ബാബു, അഷ്റഫ് ഒടുവിൽ, മുസ്തഫ, അലി മോൻ തടത്തിൽ, പി. നിധീഷ്, സലീഖ് പി. മോങ്ങം, സുനിൽ പോരൂർ, ഷറഫു, സാഹിർ, യാക്കൂബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.