പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ കണ്ണ് വിഭാഗം ചികിത്സ വിപുലമാക്കി
text_fieldsപെരിന്തൽമണ്ണ: തിമിര ശസ്ത്രക്രിയ എണ്ണം വർധിപ്പിച്ച് പെരിന്തൽമണ്ണ ജില്ല ആശുപത്രി. ആഴ്ചയിൽ ഒരു ദിവസം നടന്നിരുന്ന ശസ്ത്രക്രിയ രണ്ടു ദിവസമാക്കിയതോടെ രോഗികൾക്ക് ആശ്വാസമായി. ആഴ്ചയിൽ ഏഴു ശസ്ത്രക്രിയ നടന്നിരുന്നത് ഇപ്പോൾ കുറഞ്ഞത് 14 എണ്ണം നടക്കുന്ന രീതിയിലേക്ക് ഓപ്പറേഷൻ തീയറ്ററുകൾ സജ്ജമാക്കി.
നേത്ര വിഭാഗം ഡോക്ടർമാരുടെയും നഴ്സിങ് പാരാമെഡിക്കൽ ജീവനക്കാരുടെയും പ്രയത്നം കൊണ്ടാണ് ഇത് സാധ്യമാക്കിയത്.
കൂടാതെ കണ്ണിലെ റെറ്റിനയുമായി ബന്ധപ്പെട്ട സ്കാനിങ് നടത്താനും തിമിരശസ്ത്രക്രിയക്കു വേണ്ടി ലെൻസ് പവർ നിർണയിക്കാനും വേണ്ട പുതിയ സ്കാനിങ് മെഷീനും നേത്രരോഗവിഭാഗത്തിൽ സജ്ജമായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ വലിയ പണചെലവുള്ള ചികിത്സകൾ സൗജന്യമായി നൽകാൻ സാധിക്കും.
എം.പി ഫണ്ടുപയോഗിച്ച് പുതിയ ഓപറേഷൻ തീയേറ്റർ കൂടി സജ്ജമാകുന്നതോടെ കൂടുതൽ ശസ്ത്രക്രിയയുൾപ്പെടെ നേത്രരോഗവിഭാഗത്തിൽനിന്ന് നൽകാനാകും. ഏതാനും ദിവസങ്ങളായി ജില്ല ആശുപത്രി കണ്ണ് വിഭാഗം ഒ.പിയിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.