ചകിരി ഉൽപന്ന കമ്പനിയിൽ തീപിടിത്തം
text_fieldsപെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിൽ പാറൽ ഒടമല റോഡിൽ പരിയാപുരത്ത് ചകിരി ഉൽപന്ന കമ്പനിക്ക് തീപിടിച്ച് വലിയ നാശം. തിങ്കളാഴ്ച ഉച്ചക്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് അഗ്നിബാധ. സി.കെ. അലിയുടെ ഉടമസ്ഥതയിലുള്ള സി.കെ.ഡി ഫൈബറിങ് യൂനിറ്റിനാണ് തീപിടിച്ചത്.
യന്ത്രസാമഗ്രികളും യൂനിറ്റിന്‍റെ മേൽക്കൂരയും ഭാഗികമായി കത്തിനശിച്ചു. ചകിരി അസംസ്കൃത കോക്കനട്ട് ഫൈബർ നാരുകളും നശിച്ചു. കയർഫെഡിന്‍റെ സഹായത്തോടെയാണ് യൂനിറ്റ് പ്രവർത്തിക്കുന്നത്. തീ പടരാത്ത ഭാഗത്തെ ചകിരിച്ചോർ എക്സ്കവേറ്റർ ഉപയോഗിച്ച് വേർതിരിച്ചാണ് കൂടുതൽ നഷ്ടം തടഞ്ഞത്.
ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ തൂത വാഴേങ്കട സ്വദേശി സി.കെ. അലി അറിയിച്ചു. പെരിന്തൽമണ്ണയിൽനിന്ന് രണ്ടും മലപ്പുറത്തുനിന്ന് ഒന്നും അടക്കം മൂന്ന് ഫയർ ആൻഡ് റെസ്ക്യൂ യൂനിറ്റ് സ്ഥലത്തെത്തി. പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ ബാബുരാജൻ, അസി. സ്റ്റേഷൻ ഓഫിസർ കെ.ബി. ജോസ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ അബ്ദുൽ സലീം എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.