വിദ്യാർഥികളെ ആകർഷിച്ച് ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’
text_fieldsപെരിന്തൽമണ്ണ: മൂന്ന് ദിവസത്തേക്ക് മാത്രം തിയറ്ററുകളിലെത്തിയ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന സിനിമക്ക് ഭാഷാസ്നേഹികളിലും വിദ്യാർഥികളിലും സ്വീകാര്യത.
കുമാരനാശാന്റെ ജീവിതം ആസ്പദമാക്കി കെ.പി. കുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം കാണാൻ നിലമ്പൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ മലയാള വിഭാഗം വിദ്യാർഥികൾ വ്യാഴാഴ്ച പെരിന്തൽമണ്ണ വിസ്മയ തിയറ്ററിലെത്തിയത് പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവിസ് ഏർപ്പെടുത്തിയാണ്. കുമാരനാശാൻ ചരമശതാബ്ദി ആചരണ ഭാഗമായാണ് കോളജിലെ മലയാള വിഭാഗം ചലച്ചിത്രയാത്ര സംഘടിപ്പിച്ചത്.
പട്ടാമ്പി ഗവ. കോളജിൽ നിന്നും മലപ്പുറം ഗവ. കോളജിൽ നിന്നും കുട്ടികളെത്തിയതോടെ മാറ്റിനി ഷോ ഹൗസ് ഫുള്ളായി.
കാമ്പസുകളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മഹാകവി കുമാരനാശാന്റെ നൂറാം ചരമദിനത്തിലാണ് പതിനാറ് കേന്ദ്രങ്ങളിൽ ചിത്രം റിലീസ് ചെയ്തതെന്നും കെ.പി. കുമാരൻ പറഞ്ഞു. താരമൂല്യങ്ങളൊന്നും ഇല്ലാത്ത സിനിമ കണ്ട് പലരും നല്ല അഭിപ്രായം പറഞ്ഞു. സാമ്പത്തിക ലാഭമില്ലെങ്കിലും ആശാന്റെ ജീവിതം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ‘ആകാശഗോപുരം’ എന്ന സിനിമക്ക് ശേഷമാണ് 84 ാം വയസ്സിൽ ഇദ്ദേഹം ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ സംവിധാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.