വേദനയായി േവനൽമഴ
text_fieldsപെരിന്തൽമണ്ണ: ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയും കാറ്റും ആലിപറമ്പ് തൂതയുടെ വിവിധ ഭാഗങ്ങളിൽ വൻ നാശം വിതച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിൽ വീണു.
തൂത അമ്പലംകുന്ന്, മേലേകുന്ന് ഭാഗങ്ങളിലാണ് വലിയ നാശനഷ്ടം ഉണ്ടായത്. അമ്പലംകുന്നിൽ നാലു വീടുകൾ പൂർണമായും തകർന്നു. കണ്ടപാടി മോഹൻലാൽ, പുത്തൻപീടിക രാമൻ, ആലിക്കൽ കുഞ്ഞീവി, ചെമ്മൻകുഴി നിഷ എന്നിവരുടെ വീടുകൾ പൂർണമായും തകർന്നു. അമ്പലംകുന്നിൽ മാത്രം മുപ്പതോളം വീടുകൾക്ക് മുകളിൽ മരം വീണ് കാര്യമായ നാശനഷ്ടങ്ങൾ പറ്റി. മേലേകുന്നിൽ ഏഴു വീടുകൾ ഭാഗികമായി തകർന്നു.
വൻമരങ്ങൾ വീടിനുമുകളിൽ പതിച്ചപ്പോൾ വീടുകൾക്ക് അകത്തുണ്ടായിരുന്ന കുടുംബങ്ങളിൽ പലരും നിലവിളിച്ച് പുറത്തേക്കോടി.തെങ്ങ്, മാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും കൂറ്റൻ മരങ്ങളും നിലംപൊത്തി. മരങ്ങൾ വീണതിനെ തുടർന്ന് തെക്കേപ്പുറം തൂത ഭാഗങ്ങളിൽ ഗതാഗത തടസ്സവും ഉണ്ടായി. അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്നു മരങ്ങൾ വെട്ടിമാറ്റി. അപകടാവസ്ഥയിലായ മരങ്ങളും വെട്ടിമാറ്റി. മരങ്ങൾ പൊട്ടി വീണതിനെ തുടർന്നു പ്രദേശത്ത് വൈദ്യുതിയും തടസ്സപ്പെട്ടു. തൂതയിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിൽ വലിയ തേക്ക് വീണ് കാർ തകർന്നു. വൻതോതിൽ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. വീടുകൾ നഷ്ടപ്പെട്ടവർക്കും നാശനഷ്ടം സംഭവിച്ചവർക്കും നഷ്ടപരിഹാരവും സഹായങ്ങളും ലഭ്യമാക്കണമെന്ന്നാട്ടുകാർ ആവശ്യപ്പെട്ടു.
മേലാറ്റൂർ: മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ വീടിന് മുകളിലേക്ക് മരം പൊട്ടിവീണു. എടപ്പറ്റ മൈനർ ബസാറിലെ മേക്കാടൻ ഇബ്രാഹീമിെൻറ വീടിെൻറ മുകളിലേക്കാണ് മുൻവശത്തുണ്ടായിരുന്ന മരം പൊട്ടി വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വീഴ്ചയിൽ വീടിന് കേടുപാടുകൾ സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.