അങ്ങാടിപ്പുറത്ത് 72 പവൻ കവർന്ന സംഭവം ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് വീട് കുത്തിത്തുറന്ന് 72 പവൻ കവർന്ന കേസിൽ സി.സി ടി.വിയിൽ പതിഞ്ഞ മുഖം തേടി പൊലീസ് പ്രത്യേകസംഘം അന്വേഷണം തുടങ്ങി. എസ്.ഐ ഷിജോ തങ്കച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പ്രതിയുടെ മുഖം വ്യക്തമായ സി.സി ടി.വി ദൃശ്യം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പാന്റ്സും ടീ ഷർട്ടും ധരിച്ച് അൽപം കഷണ്ടി കയറിയ സുമുഖനായ ചെറുപ്പക്കാരനാണ് ദൃശ്യത്തിലെന്നും ഇയാൾ ധരിച്ച ചെരിപ്പിന്റെ കമ്പനി വരെ ദൃശ്യത്തിൽനിന്ന് വ്യക്തമാവുന്നുണ്ടെന്നും ദൃശ്യം കണ്ട പ്രദേശവാസി പറഞ്ഞു.
പൊലീസ് ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പ്രതി വീട്ടിലേക്ക് കടന്നുവന്ന വഴി സംബന്ധിച്ചും സൂചന ലഭിച്ചു. അങ്ങാടിപ്പുറം പരിയാപുരം റോഡിൽ പുതുപറമ്പിൽ സിബിയുടെ വീട്ടിലായിരുന്നു കവർച്ച. ചുറ്റുപാടും വീടുകളുണ്ടായിട്ടും വൻ കവർച്ച നടന്നതിന്റെ ഞെട്ടലിലാണ് പരിസരവാസികൾ. ദമ്പതികൾ മാത്രം താമസിക്കുന്ന വീടാണിത്. ഞായറാഴ്ച ഉച്ചക്ക് മുമ്പ് ഇവർ എറണാകുളത്തേക്ക് പോവുകയും രാത്രി 10.30ന് കവർച്ച നടക്കുകയും ചെയ്തതിനാൽ പ്രാദേശികബന്ധങ്ങൾ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.