Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightകളിയാവേശമുയർത്തി...

കളിയാവേശമുയർത്തി കാദറലി സേവൻസിനു തുടക്കം

text_fields
bookmark_border
കളിയാവേശമുയർത്തി കാദറലി സേവൻസിനു തുടക്കം
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ കാ​ദ​റ​ലി സെ​വ​ൻ​സ് ഫു​ട്ബാ​ൾ ഉ​ദ്ഘാ​ട​ന മ​ത്സ​രം കാ​ണു​ന്ന​വ​ർ

പെ​രി​ന്ത​ൽ​മ​ണ്ണ: നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ കാ​ദ​റ​ലി സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ്ണ​മെൻറി​ന്റി​ന് ആ​വേ​ശ​ത്തി​ന്റെ കി​ക്കോ​ഫ്. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച സ്ത്രീ​ക​ൾ​ക്ക് മ​ത്സ​രം സൗ​ജ​ന്യ​മാ​യി കാ​ണാ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു. 51ാം ടൂ​ർ​ണ​മെ​ന്റി​ന്റെ ഉ​ദ്ഘാ​ട​നം ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി. ​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മെ​ഡി​ഗാ​ർ​ഡ് അ​രീ​ക്കോ​ട്, മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് എ.​വൈ.​സി ഉ​ച്ചാ​ര​ക്ക​ട​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച കെ.​ആ​ർ.​എ​സ് കോ​ഴി​ക്കോ​ടും ഫൈ​സി ഫാ​സ്റ്റ് ജൂ​ബി​ലി അ​ഭി​ലാ​ഷ് കു​പ്പൂ​ത്തും മ​ത്സ​രി​ക്കും.

24 പ്ര​മു​ഖ ടീ​മു​ക​ളാ​ണ് ഇ​ക്കു​റി മാ​റ്റു​ര​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്റി​ന്റെ വ​ര​വ​റി​യി​ച്ചു വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി. കോ​ഴി​ക്കോ​ട് റോ​ഡി​ൽ ആ​യി​ഷാ കോം​പ്ല​ക്സ് പ​രി​സ​ര​ത്ത് നി​ന്ന് ബാ​ൻ​ഡ് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും കോ​ൽ​ക്ക​ളി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര തു​ട​ക്കം കു​റി​ച്ചു. ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ, യൂ​നി​ഫോ​മ​ണി​ഞ്ഞ ബാ​ൾ ബോ​യ്സ് എ​ന്നി​വ​ർ ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു. ക്ല​ബ് പ്ര​സി​ഡ​ന്റ് സി.​മു​ഹ​മ്മ​ദ​ലി, ജ​ന​റ​ൽ സി​ക്ര​ട്ട​രി പ​ച്ചീ​രി ഫാ​റൂ​ഖ്, ട്ര​ഷ​റ​ർ മ​ണ്ണി​ൽ ഹ​സ്സ​ൻ, ഇ.​കെ.​സ​ലീം, സി.​എ​ച്ച്. മു​സ്ത​ഫ, എ​ച്ച്. മു​ഹ​മ്മ​ദ് ഖാ​ൻ, എം.​കെ. കു​ഞ്ഞ​യ​മ്മു, യൂ​സ​ഫ് രാ​മ​പു​രം, മ​ണ്ണേ​ങ്ങ​ൽ അ​സീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 10,000 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന സ്റ്റീ​ൽ ഗാ​ല​റി​യാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kadarali All India Sevens FootballKadarali Sevens Football
News Summary - Kadarali Sevens Football
Next Story