ശ്രീരാമകൃഷ്ണനെതിരായ അപവാദം തോന്ന്യാസം –മന്ത്രി കെ.ടി. ജലീൽ
text_fieldsപെരിന്തൽമണ്ണ: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ ഒരു വിഭാഗം തോന്ന്യാസം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി കെ.ടി. ജലീൽ. ഇടത് പക്ഷത്തിന് വോട്ട് നൽകിയതുകൊണ്ട് ആരുടെ മുന്നിലും ആർക്കും തലകുനിക്കേണ്ടി വരില്ലെന്നും ജലീൽ പറഞ്ഞു.
അങ്ങാടിപ്പുറത്തും, പെരിന്തൽമണ്ണ നഗരസഭയിലെ പാതയ്ക്കരയിലും കുന്നപ്പള്ളിയിലും എൽ.ഡി.എഫ് സൗഹൃദ സദസ്സുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്ങാടിപ്പുറത്ത് നടന്ന സദസ്സിൽ അഡ്വ. ടി.കെ. റഷീദലി അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.കെ. അബ്ദുല്ല നവാസ്, ടി. സുബ്രഹ്മണ്യൻ, ആൻറണി, എ. ഹരി, കെ.ടി. നാരായണൻ എന്നിവർ സംസാരിച്ചു.
പാതായ്ക്കരയിൽ വരിക്കത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഇ. രാജേഷ്, നഗരസഭ മുൻ ചെയർമാൻ എം. മുഹമ്മദ് സലിം, കെ.ടി. ഹരിദാസ്, എം. ശങ്കരൻ കുട്ടി, ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. കുന്നപ്പള്ളിയിൽ നടന്ന സദസ്സിൽ സി.പി.എം ലോക്കൽ സെക്രട്ടറി വി. യൂസഫ് അധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദലി സ്വാഗതവും വി. ഉമർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.