ആർ.ഡി ഓഫിസുകൾ ഭൂമി തരംമാറ്റൽ അപേക്ഷ തീർപ്പാക്കുന്ന തിരക്കിൽ; ഒരു ഡിവിഷനിൽ തീർപ്പാക്കാനായി ശരാശരി 3000 അപേക്ഷകൾ
text_fieldsപെരിന്തൽമണ്ണ: ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് റവന്യൂ ഡിവിഷൻ ഒാഫിസുകൾ തീർപ്പാവാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന തിരക്കിൽ. സംസ്ഥാനത്തെ മിക്ക ആർ.ഡി ഒാഫിസുകളിലും ഇത്തരം അപേക്ഷകളും പരാതികളും കെട്ടിക്കിടക്കുന്നുണ്ട്. 2008 ആഗസ്റ്റിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം വന്ന ശേഷം സംസ്ഥാനത്ത് ആകെ ഭൂമിയുടെ ഡാറ്റാബാങ്ക് തയാറാക്കിത്തുടങ്ങിയപ്പോൾ സങ്കീർണതകൾ ഏറെയുണ്ടായിരുന്നു.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കെട്ടിക്കിടക്കുന്നവയിലേറെയും. ഫോറം അഞ്ച് പ്രകാരം ഡാറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കൽ, ഫോറം, ആറ്, ഫോറം ഏഴ് എന്നിവ പ്രകാരം നിലം തരംമാറ്റിക്കിട്ടൽ എന്നിവയാണ് അപേക്ഷകളുടെ പൊതുസ്വഭാവം. വില്ലേജ് ഒാഫിസുകളിൽ ലഭിക്കുന്ന അപേക്ഷകൾ ഇപ്പോൾ താലൂക്ക് ഒാഫിസിൽ കൊടുക്കാതെ നേരിട്ട് ആർ.ഡി.ഒ ഒാഫിസിലേക്കെത്തുന്നതിനാൽ ജീവനക്കാരുടെ കുറവും അപേക്ഷകളുടെ ആധിക്യവും കാരണം സമയത്തിന് തീർപ്പാക്കാനാവുന്നില്ല.
അപേക്ഷകളിൽ സൂക്ഷ്മപരിശോധനയും കൃഷി, വില്ലേജ് ഒാഫിസുകളിൽ നിന്നുള്ള റിപ്പോർട്ടുകളും നോക്കിയാണ് തീരുമാനമെടുക്കുക.ഒരു താലൂക്ക് പരിധിയിൽ ശരാശരി പരാമവധി 1000ഉം ആർ.ഡി ഒാഫിസ് പരിധിയിൽ 3,000ഉം അപേക്ഷകൾ ഇത്തരത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.