നവമാധ്യമങ്ങൾ വഴി വാറ്റുചാരായനിർമാണം പഠിച്ച് വിൽപന നടത്തിയ രണ്ടുപേരടക്കം മൂന്നു പേർ അസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: ലോക്ഡൗൺ സമയത്ത് നവമാധ്യമങ്ങൾ വഴി വാറ്റുചാരായനിർമാണം പഠിച്ച് വിൽപന നടത്തി വന്ന രണ്ടുപേരടക്കം മൂന്നു പേർ അസ്റ്റിൽ. ആലിപ്പറമ്പ് വില്ലേജ് സ്വദേശി സുരേഷ് ബാബു (32), ചെത്തല്ലൂർ സ്വദേശികളായ ആനക്കുഴി രാഖിൽ (25), വെളുത്തേടത്ത് തൊടി അനുരാഗ് (23) എന്നിവരെയാണ് പെരിന്തൽമണ്ണ എസ്.ഐ എ.കെ. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
രാഖിൽ, അനുരാഗ് എന്നിവരാണ് സ്മാർട്ട് ഫോൺ ഉപയോഗിച്ച് വാറ്റ് പഠിച്ചത്. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി കെ.എം.ദേവസ്യ ,സി.ഐ സജിൻ ശശി, എസ്.ഐ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ജില്ല അതിർത്തികളിൽ സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്.
രണ്ടു ബൈക്കുകളിലെത്തിച്ച 17 ലിറ്റർ വാറ്റുചാരായവും 23 കുപ്പി കർണാടക വിദേശമദ്യവും പിടികൂടി. എ.എസ്.ഐമാരായ സുകുമാരൻ, ബൈജു, ജില്ല ആൻറി നർക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, എം. നോജ്കുമാർ, പ്രശാന്ത് പയ്യനാട്, സി.പി.ഒമാരായ സജീർ, ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.