പത്തരമാറ്റ് തിളക്കത്തിൽ 'മെഹറി'ന് പരിസമാപ്തി
text_fieldsമേലാറ്റൂർ: വേങ്ങൂർ എം.ഇ.എ എൻജിനീയറിങ് കോളജ് അവസാന വർഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തുന്ന 'മെഹർ -2020' സമൂഹ വിവാഹം സമാപിച്ചു.
നിർധനരായ 10 യുവതികളുടെ മംഗല്യസ്വപ്നമാണ് സാക്ഷാത്കരിച്ചത്. വിദ്യാർഥികൾ, അധ്യാപകർ, മാനേജ്മെൻറ്, പൂർവ വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി.
മാർച്ച് 30ന് കോളജ് ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് ലോക്ഡൗൺ കാരണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വധൂവരന്മാരുടെ വീടുകളിൽ നടത്തുകയായിരുന്നു.
ഓരോ വധുവിനും എട്ട് പവൻ സ്വർണവും വധൂവരന്മാർക്കുള്ള വസ്ത്രവും വിവാഹച്ചെലവുകളും അടക്കം മുഴുവൻ ചെലവും മെഹർ കമ്മിറ്റിയാണ് വഹിച്ചത്. നാല് ജില്ലകളിലായി ഒമ്പത് ദിവസങ്ങളിലായി നടന്ന വിവാഹം ചരിത്രം തീർത്തു.
വിദ്യാർഥികൾക്കിടയിൽ മാതൃക സൃഷ്ടിച്ച് 2016 മുതൽ നടത്തിവരുന്ന സമൂഹ വിവാഹ സംഗമമായ മെഹറിലൂടെ അഞ്ച് വർഷംകൊണ്ട് 44 വിവാഹങ്ങളാണ് നടത്തിയത്.
കോളജ് പ്രിൻസിപ്പൽ ജി. രമേഷ്, മാനേജർ സി.കെ. സുബൈർ, വൈസ് പ്രിൻസിപ്പൽ ഹനീഷ് ബാബു, സ്റ്റാഫ് കോഓഡിനേറ്റർമായ വി.പി. ഷംസുദ്ദീൻ, കൺവീനർമാരായ മുഹമ്മദ് സ്വാലിഹ്, ഹസനത്ത്, ജസീൽ ഷാ, ലിലോജ, സ്റ്റുഡൻറ് കോഓഡിനേറ്റർമാരായ ഷിഹാബ്, ഷിബിലി, തമീം, ഹിജാസ്, അനുവിന്ദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.