സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും - മന്ത്രി വി. അബ്ദുറഹിമാൻ
text_fieldsപെരിന്തൽമണ്ണ: സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭ്യസ്തവിദ്യരായവർക്ക് തൊഴിൽ നേടുന്നതിന് നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സർവകലാശാലകളും പുതിയ തൊഴിൽ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മഞ്ഞളാംകുഴി അലി എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. മുസ്തഫ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് കെ. സഈദ, ജില്ല പഞ്ചായത്ത് അംഗം ഷഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ദിലീപ്, പഞ്ചായത്ത് അംഗം രത്നകുമാരി, എ.ഡി.എം എൻ.എം. മെഹറലി, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ്, ജില്ല പ്ലാനിങ് ഓഫിസർ പി.എ. ഫാത്തിമ എന്നിവർ സംസാരിച്ചു.
കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ല ഭരണകൂടത്തിന്റെയും ജില്ല സ്‌കില്‍ കമ്മിറ്റിയുടെയും പ്ലാനിങ് ഓഫിസിന്റെയും ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായാണ് മെഗാ ജോബ് ഫെയർ നടത്തിയത്. 600ൽ അധികം പേർ രജിസ്റ്റർ ചെയ്തു. 75 തൊഴിൽദാതാക്കളും മേളയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.