തോൽവിക്ക് കാരണം വ്യക്തിതാൽപര്യങ്ങളെന്ന്മുസ്ലിം ലീഗ് കൺെവൻഷൻ
text_fieldsപെരിന്തൽമണ്ണ: നഗരസഭയിലും പഞ്ചായത്തുകളിലും പാർട്ടിക്കുണ്ടായ തകർച്ചക്ക് ഉത്തരവാദികളായ നിയോജകമണ്ഡലം കമ്മിറ്റിയും മറ്റു പഞ്ചായത്ത് കമ്മിറ്റികളും പിരിച്ചുവിട്ട് പുതുതായി രൂപവത്കരിക്കണമെന്ന് മുനിസിപ്പൽ മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. വിഭാഗീയപ്രവർത്തനങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുന്ന നേതാക്കൾക്കെതിരെ യോഗത്തിൽ ശക്തമായ വിമർശനമുയർന്നു.
സംഘടനാപ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെയും ഏകപക്ഷീയമായി തീരുമാനമെടുത്ത് മുന്നോട്ടുപോവുകയും ചെയ്യുന്നവരും മണ്ഡലം കമ്മിറ്റിയുമാണ് പാർട്ടിയുടെ ദയനീയ തകർച്ചക്ക് ഉത്തരവാദികൾ.
വലിയൊരുവിഭാഗം നേതാക്കളെയും പ്രവർത്തകരെയും മാറ്റിനിർത്തിയാണ് കാലങ്ങളായി പാർട്ടി മുന്നോട്ടുപോകുന്നത്. സംഘടനാതാൽപര്യമല്ല, വ്യക്തിതാൽപര്യങ്ങളാണ് ചിലരെ നയിക്കു
ന്നത്.
താഴെക്കോട്, പുലാമന്തോൾ, ഏലംകുളം, പെരിന്തൽമണ്ണ നഗരസഭ എന്നിവിടങ്ങളിലെ ലീഗിെൻറ ദയനീയമായ തോൽവിയുടെ ഉത്തരവാദിത്തം ഇവരും മണ്ഡലം കമ്മിറ്റിയും ഏറ്റെടുക്കണമെന്നും ആവശ്യമുയർന്നു.
ജനുവരി 10ന് വൈകീട്ട് 6.30ന് പെരിന്തൽമണ്ണ വ്യാപാരഭവനിൽ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ ചേരും. യോഗത്തിൽ കിഴിശ്ശേരി മുഹമ്മദ് എന്ന ബാപ്പു അധ്യക്ഷത വഹിച്ചു. മുഹമ്മദാലി കുറുവക്കുന്നൻ, പടിഞ്ഞാറേതിൽ ബഷീർ, മലയനകത്ത് അബ്ദുസ്സമദ്, പച്ചീരി നാസർ, സത്താർ താമരത്ത്, അലി പാറത്തെടി, നാസർ കാരാടൻ, തെക്കത്ത് ഉസ്മാൻ, ഫാറൂഖ് കടന്നമ്പറ്റ, ഉസ്മാൻ താമരത്ത്, നൗഷാദ് കുന്നത്ത്, താമരത്ത് മുഹമ്മദലി എന്ന മാനു, മേലേതിൽ ഹമീദ്, പച്ചീരി ജലാൽ, പയ്യനാടൻ ഇസ്ഹാഖ്, എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.