കല്യാണ പന്തലിൽ നിന്നും സി.പി.എം വീട്ടുമുറ്റ സമരത്തിൽ പങ്കെടുത്ത് നവദമ്പതികൾ
text_fieldsപെരിന്തൽമണ്ണ: വിവിധ ആവശ്യങ്ങളുന്നയിച്ചും കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും സി.പി.എം പ്രവർത്തകർ വീട്ടുമുറ്റം സമര വേദിയാക്കി പ്രതിഷേധിച്ചു. കേന്ദ്ര നേതൃത്വത്തിെൻറ നിർദേശാനുസരണമാണ് സമരം.
അങ്ങാടിപ്പുറം ചെരക്കാരപറമ്പിൽ വലിയവീട്ടിൽ പടിയിലെ കോലോത്തൊടി സുരേന്ദ്രൻ-ശ്രീദേവി ദമ്പതികളുടെ മകൻ സന്ദീപും ആതിരയും തങ്ങളുടെ വിവാഹ കർമങ്ങൾക്ക് ശേഷം കല്യാണ പന്തലിൽ നിന്നും തന്നെ സമരത്തിൽ പങ്കെടുത്തു. കേന്ദ്ര സർക്കാറിനെതിരെ പോസ്റ്റർ പിടിച്ചാണ് ഇരുവരും സമരത്തിെൻറ ഭാഗമായത്.
വീടുകളിലും പാർട്ടി ഒാഫിസുകളിലും ചിലയിടങ്ങളിൽ റോഡരികിലും പോസ്റ്റർ പിടിച്ച് പ്രതിഷേധിച്ചു. പൊതുമേഖല സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിക്കുന്നതിനെതിരെയും രാജ്യതാൽപര്യത്തിനു വിരുദ്ധമായ ബി.ജെ.പി സർക്കാറിെൻറ സാമ്പത്തിക നയങ്ങൾക്കെതിരെയും വർഗീയ-ഫാഷിസ്റ്റ് നയങ്ങൾക്കെതിരെയുമായിരുന്നു സമരം.
വളാഞ്ചേരി: ജില്ല സെക്രട്ടറിയേറ്റ് അംഗം വി.പി. സക്കറിയ വീട്ടില്‍ സത്യഗ്രഹമിരുന്നു. എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു, കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് എം. മെഹബൂബ്, എം.കെ. ഗിരീഷ്, ഗാഥ, റംല എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.