മൂന്നര മാസമായി വെൻറിലേറ്ററിൽ; ഇംറാെൻറ പുഞ്ചിരിക്ക് പ്രാർഥനയോടെ നാട്
text_fieldsപെരിന്തൽമണ്ണ: അഞ്ച് മാസവും 23 ദിവസവും പിന്നിടുന്ന മുഹമ്മദ് ഇംറാനോട് കൂടെയാണിപ്പോൾ പിതാവ് ആരിഫിെൻറ സുഹൃത്തുക്കളും അയൽക്കാരും നാട്ടുകാരും. കഴിഞ്ഞ മൂന്നര മാസമായി വെൻറിലേറ്ററിൽ കിടക്കുകയാണ് കുഞ്ഞ്. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ആയിരുന്നു ജനനം.
17 ദിവസം കഴിഞ്ഞിട്ടും കുഞ്ഞിെൻറ ഇടത് കൈ ഇളക്കാനും പൊക്കാനും കഴിയുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് വിദഗ്ധ പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചത്. 35 ദിവസമായപ്പോഴേക്കും സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ആണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു പിന്നീട് വെൻറിലേറ്ററിൽ ചികിത്സ. ശേഷം ഏതാനും ദിവസങ്ങൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് തന്നെ മാറ്റി.
ചെലവ് വലിയ തോതിൽ കൂടിയതോടെ കോഴിക്കോട് ഗവ. മെഡിക്കൽകോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ണൂരിൽ മാട്ടൂലിലെ കുഞ്ഞിന് സമാനമായ രോഗവും ചികിത്സക്ക് 18 കോടി രൂപ ആവശ്യം വന്നതും ആറുദിവസം കൊണ്ട് 18 കോടി രൂപ സ്വരൂപിക്കാനായതും ചർച്ചയായതിനു പുറകെയാണ് ഇംറാെൻറ കാര്യവും ചർച്ചയാവുന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞ്. 27 ലക്ഷം രൂപയാണ് ചൊവ്വാഴ്ച രാവിലെ പത്തോടെ അക്കൗണ്ടിൽ എത്തിയ ആകെ തുക.
കൈകോർക്കാൻ പൊതുപ്രവർത്തകരും
പെരിന്തൽമണ്ണ: അപൂർവ രോഗത്തിെൻറ പിടിയിലമർന്ന പെരിന്തൽമണ്ണയിലെ ആരിഫിെൻറ വീട്ടിൽ സഹായം ഉറപ്പു നൽകി ജനപ്രതിനിധികളും. മഞ്ഞളാംകുഴി അലി എം.എൽ.എ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് കെ. സഈദ എന്നിവർ ചൊവ്വാഴ്ച രാവിലെ ആരിഫിെൻറ വീട്ടിലെത്തി. 18 കോടി രൂപ ആറു ദിവസങ്ങൾ കൊണ്ട് പിരിച്ചെടുത്ത് സഹായിച്ച നാടാണിതെന്നും ഈ കുഞ്ഞിെൻറ കാര്യത്തിലും ഈ മുന്നേറ്റമുണ്ടാവുമെന്നും മഞ്ഞളാംകുഴി അലി എം.എൽ.എ കുടുംബത്തിന് ഉറപ്പു നൽകി. വെൽെഫയർപാർട്ടി ജില്ല സെക്രട്ടറി ആരിഫ് ചുണ്ടയിൽ, മണ്ഡലം പ്രസിഡൻറ് ഖാദർ അങ്ങാടിപ്പുറം എന്നിവരുടെ നേതൃത്വത്തിൽ പ്രതിനിധി സംഘവും ചൊവ്വാഴ്ച വീട്ടിലെത്തി പിതാവ് ആരിഫി െന കണ്ട് സഹായങ്ങൾ ഉറപ്പുനൽകി.
നിവേദനം നൽകി
പെരിന്തല്‍മണ്ണ: സ്പൈനല്‍ മാസ്കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് ഇംറാെൻറ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും ഇത്തരത്തില്‍ അപൂര്‍വ രോഗം പിടിപെട്ട കുട്ടികളുടെ ചികിത്സക്ക് പ്രത്യേക പദ്ധതി തയാറാക്കണമെന്നും ആവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി. സര്‍ക്കാറിെൻറ സഹായമില്ലാതെ ഇത്തരം അപൂർവ രോഗങ്ങൾക്ക് ചികിത്സ അസാധ്യമാണെന്നും എം.എല്‍.എ പറഞ്ഞു.
സമദാനി എം.പി സന്ദർശിച്ചു
പെരിന്തൽമണ്ണ: അപൂർവ രോഗം പിടിപെട്ട മുഹമ്മദ് ഇംറാെൻറ വീട് അബ്ദുസ്സമദ് സമദാനി സന്ദർശിച്ചു. പിതാവ് ആരിഫുമായി രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും വിവരങ്ങൾ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.