Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightവരവേൽക്കാം,...

വരവേൽക്കാം, തിരുവോണത്തെ

text_fields
bookmark_border
onam 2024
cancel
camera_alt

പാ​ര​മ്പ​ര്യ രീ​തി​യി​ൽ കോ​ലം വ​ര​ച്ച് നി​റ​പ​റ​യും നി​റ​ദീ​പ​വു​മാ​യി എ​ര​വി​മം​ഗ​ലം ച​ക്കും​പു​ലാ​ക്ക​ൽ ത​റ​വാ​ട്ടി​ൽ തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: എ​ര​വി​മം​ഗ​ലം ച​ക്കും​പു​ലാ​ക്ക​ൽ ത​റ​വാ​ട്ട് മു​റ്റ​ത്ത് നി​റ​പ​റ​യും നി​റ​ദീ​പ​വു​മാ​യി ഇ​ത്ത​വ​ണ​യും തി​രു​വോ​ണ​ത്തി​ന് വ​ര​വേ​ൽ​പ്പൊ​രു​ക്കി. ചാ​ണ​ക​മെ​ഴു​കി​യ നി​ല​ത്ത് അ​രി​മാ​വ് കൊ​ണ്ട് കോ​ലം വ​ര​ച്ച് പൂ​ക്ക​ള​മി​ട്ട് തൃ​ക്കാ​ക്ക​ര​യ​പ്പ​നെ വെ​ച്ച് നി​റ​പ​റ​യും നി​റ​ദീ​പ​വു​മാ​യി ഓ​ല​ക്കു​ട ചൂ​ടി​യാ​ണ് തി​രു​വോ​ണ​ത്തി​ന് ആ​ദ​ര​വ് ന​ൽ​കി​യ​ത്. ഓ​ണ​ത്തി​നും വി​ഷു​വി​നും തി​രു​വാ​തി​ര​ക്കും ഇ​ത്ത​രം പാ​ര​മ്പ​ര്യ ആ​ഘോ​ഷ രീ​തി​ക​ളും ച​ട​ങ്ങു​ക​ളും ഇ​വി​ടെ മു​ട​ങ്ങാ​റി​ല്ലെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു.

പെ​രി​ന്ത​ൽ​മ​ണ്ണ: സാ​യി സ്‌​നേ​ഹ​തീ​രം ട്രൈ​ബ​ല്‍ ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സൗ​ദൃ​ദ സം​ഗ​മ​ത്തോ​ടെ ഓ​ണം ആ​ഘോ​ഷി​ച്ചു. മ​ല​പ്പു​റം കാ​വു​ങ്ങ​ൽ​പ​റ​മ്പി​ലെ ശ്രു​തി​ല​യ വ​നി​ത കൂ​ട്ടാ​യ്മ തി​രു​വാ​തി​ര അ​വ​ത​രി​പ്പി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി സ​ജു കെ. ​എ​ബ്ര​ഹാം, താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. സോ​ഫി​യ, ഡോ. ​കൊ​ച്ചു എ​സ്. മ​ണി, ഡോ. ​ഫ​വാ​സ് അ​ലി, ഡോ. ​പി. കൃ​ഷ്ണ​ദാ​സ്, ബി​ജു​മോ​ൻ പ​ന്തി​രു​കു​ലം, കെ.​ആ​ർ. ര​വി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഹോ​സ്റ്റ​ൽ അ​ന്തേ​വാ​സി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ ഓ​ണ​ക്കോ​ടി ന​ൽ​കി. 58 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ്ഥാ​പ​ന അ​ധി​കൃ​ത​ർ വെ​ള്ളി​യാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ വ​സ്ത്ര​ശാ​ല​യി​ലെ​ത്തി​യാ​ണ് ഓ​ണ​ക്കോ​ടി​യെ​ടു​ത്ത​ത്.

ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ​യും കു​ട്ടി​ക​ളോ​ടൊ​പ്പം എ​ത്തി​യി​രു​ന്നു. ഹോ​സ്‌​റ്റ​ലി​ലെ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ഷോ​പ്പി​ങ്ങി​നി​റ​ങ്ങു​ന്ന​ത് ആ​ദ്യ​മാ​ണ്. പെ​രി​ന്ത​ൽ​മ​ണ്ണ താ​ഴേ​ക്കോ​ട്, മ​ങ്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ താ​മ​സി​ച്ച് സ​മീ​പ​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ: ആം​ബു​ല​ൻ​സ് ഓ​ണേ​ഴ്സ് ആ​ൻ​ഡ് ഡ്രൈ​വേ​ഴ്സ് അ​സോ. ഓ​ണാ​ഘോ​ഷ​വും പാ​യ​സ​വി​ത​ര​ണ​വും ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ൽ വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ സേ​വ​നം ന​ട​ത്തി​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രെ ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ.​കെ. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആം​ബു​ല​ൻ​സ് അ​സോ. പെ​രി​ന്ത​ൽ​മ​ണ്ണ മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ ഷ​ബീ​ർ കൊ​ള​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ അ​ഡ്വ. ഷാ​ൻ​സി ന​ന്ദ​കു​മാ​ർ, ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​പി.​എ​സ്. റ​സീ​ന, കെ.​എ​ൻ. ല​ത്തീ​ഫ്, നി​ഖി​ൽ വെ​ങ്ങാ​ട്, കാ​വ​ണ്ണ​യി​ൽ റ​ഷീ​ദ്, അ​നി​ൽ ഐ​പ്പ്, ഒ.​പി. സു​നി​ൽ​ദാ​സ്, വി. ​സ​ജീ​ഷ്, ഇ.​സി. ലി​നോ​ജ്, ഇ.​സി. നി​ഷാ​ദ​ലി, പി.​കെ. ഷാ​ന​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​യ​സ​വി​ത​ര​ണം ന​ട​ത്തി.

വെ​ട്ട​ത്തൂ​ർ: മാ​ലി​ന്യ​മു​ക്ത കേ​ര​ളം ന​വ​കേ​ര​ളം പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​മ​ല പി.​ടി.​എം.​യു.​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ​യും പി.​ടി.​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തെ ആ​ദ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക വി.​സി. റ​ഹ്മ​ത്ത്, വാ​ർ​ഡ് അം​ഗം ഹൈ​ദ​ർ തൊ​ര​പ്പ, മു​ൻ പി.​ടി.​എ പ്ര​സി​ഡ​ൻ​റ് നി​ഷാ​ദ് കോ​ഴി​ശ്ശേ​രി, എം.​ടി.​എ പ്ര​സി​ഡ​ന്റ് റു​മൈ​സ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പൂ​പ്പ​ലം: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പൂ​പ്പ​ലം യൂ​നി​റ്റ് ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും തു​റ​ക്ക​ൽ യൂ​നി​റ്റ് സ​മ്മേ​ള​ന​വും ജി​ല്ല സെ​ക്ര​ട്ട​റി കാ​ദ​ർ അ​ങ്ങാ​ടി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​പ്പ​ലം യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ഷാ​ജി​ദ് വ​ട​ക്കേ​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ർ​ട്ടി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സെ​യ്താ​ലി വ​ല​മ്പൂ​ർ, സെ​ക്ര​ട്ട​റി ശി​ഹാ​ബ്, സ​ക്കീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മ​ജീ​ദ്, ഫാ​സി​ൽ സു​ബൈ​ർ, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​റ​ക്ക​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ന്റാ​യി സു​ന്ദ​ര​നെ​യും സെ​ക്ര​ട്ട​റി​യാ​യി ല​ക്ഷ്മി​യെ​യും ട്ര​ഷ​റ​റാ​യി രാ​മ​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

പു​ലാ​മ​ന്തോ​ൾ: ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​ത്സ​വ​ബ​ത്ത പു​ലാ​മ​ന്തോ​ളി​ൽ വി​ത​ര​ണം ചെ​യ്തു. ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്കു​ള്ള വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് പി. ​സൗ​മ്യ നി​ർ​വ​ഹി​ച്ചു.

ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളാ​യ 30 പേ​ർ​ക്കാ​ണ് 1000 രൂ​പ വീ​തം ന​ൽ​കി​യ​ത്. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​മു​ഹ​മ്മ​ദ് മു​സ്തഫ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​പി. മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ, ലി​ല്ലി കു​ട്ടി, സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ വി.​പി. ജി​ഷ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി. ​ബി​നു​രാ​ജ്, അ​സി. സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram NewsOnam 2024
News Summary - Onam-celebrations-malappuram
Next Story