ഒറ്റദിവസം പെരിന്തൽമണ്ണയിൽ 12 ഇടത്ത് തീപിടിത്തം
text_fieldsപെരിന്തൽമണ്ണ: വേനലിൽ അടിക്കാട് കാത്തുന്നത് പതിവാണെങ്കിലും ഞായറാഴ്ച 12 ഇടത്തായിരുന്നു പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ പരിധിയിൽ തീ പടർന്നത്. തൂത എടയ്ക്കൽ റബർ ഷീറ്റ് സ്റ്റോർ ചെയ്ത ഷെഡ് കത്തി നശിച്ചു. രാവിലെ 11നാണ് സംഭവം. 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉച്ചക്ക് 12ഓടെ ആനമങ്ങാട് മണലായ റോഡിൽ റബർ തോട്ടം തീപിടിച്ച് നശിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. അരയേക്കാർ വരുന്ന തോട്ടമാണ്. വെട്ടത്തൂരിൽ ഏക്കർ കണക്കിന് തോട്ടം കത്തി നശിച്ചു. കശുമാവിൻ തൈകൾ, വാഴ, തെക്ക് തുടങ്ങിയവയും കൃഷിയും കത്തി നശിച്ചു.
പടപ്പറമ്പ്, മേലാറ്റൂർ, മണ്ണാർമല, ചിരട്ടാമല, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും ഞായറാഴ്ച തീ പടർന്നു. പെരിന്തൽമണ്ണ, മണ്ണാർക്കാട്, മലപ്പുറം ഫയർ ആൻഡ് റസ്ക്യു വിഭാഗം എത്തിയാണ് ഇവിടങ്ങളിൽ തീ അണച്ചത്. പെരിന്തൽമണ്ണ ഫയർ ആൻഡ് റസ്ക്യു സ്റ്റേഷൻ ഓഫിസർ എൽ. സുഗുണൻ, അസിസ്റ്റന്റ് ഓഫിസർ സാജു, റെസ്ക്യു ഓഫിസർമാരായ മുഹമ്മദ് ഷെബിൻ, സഫീർ, കിഷോർ നസീർ, ഗോപകുമാർ, മുരളി, സുജിത്ത് തുടങ്ങിയവർ തീ അണക്കാൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.