സർക്കാർ ഏറ്റെടുത്ത പന്തല്ലൂർ എസ്റ്റേറ്റ് ഭൂമി പി. ജയരാജൻ സന്ദർശിച്ചു
text_fieldsപെരിന്തൽമണ്ണ: 15 വർഷത്തെ നിയമനടപടികൾക്കുശേഷം രണ്ടരവർഷം മുമ്പ് സർക്കാർ ഏറ്റെടുത്ത പന്തല്ലൂർ എസ്റ്റേറ്റ് ഭൂമി സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ സന്ദർശിച്ചു. ഏറ്റെടുത്ത ഭൂമിയിലെ കാർഷിക വിളകളും വരുമാനവും ഇപ്പോഴത്തെ നടത്തിപ്പും ചോദിച്ചറിഞ്ഞു.
ഏറ്റെടുത്ത എസ്റ്റേറ്റിെൻറ നടത്തിപ്പ് പ്രാദേശിക ഭരണസമിതിയുടെ കൂടി പങ്കാളിത്തത്തിൽ നടത്താൻ വഴിയൊരുക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു. ദേവസ്വം പ്രസിഡൻറിനോട് ഇക്കാര്യം പറയാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. 60 വർഷത്തേക്കാണ് കാർഷികാവശ്യത്തിന് ഭൂമി നൽകിയിരുന്നത്.
2003ൽ തിരികെ സർക്കാറിൽ നിക്ഷിപ്തമാവേണ്ടിയിരുന്ന ഭൂമി സ്വകാര്യ എസ്റ്റേറ്റ് ഉടമകൾ വിട്ടുനൽകാൻ തയാറാവാതായതോടെ ആദ്യം പെരിന്തൽമണ്ണ ആർ.ഡി.ഒ കോടതിയിലും പിന്നീട് മേൽകോടതികളിലും കേസ് നടത്തി. നിയമനടപടികൾക്കുശേഷം 2018 ആഗസ്റ്റ് ഏഴിനാണ് അന്നത്തെ പെരിന്തൽമണ്ണ സബ് കലക്ടർ അജീഷ് കുന്നത്ത് ഭൂമി ഏറ്റെടുത്തത്. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിെൻറ ഉടമസ്ഥതയിലാണ് എസ്റ്റേറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.