പുതിയ രീതിയിൽ പാക്ക് ചെയ്ത് വിൽപനക്കെത്തിച്ച പാൻമസാല ശേഖരം പിടികൂടി
text_fieldsപെരിന്തൽമണ്ണ: ലഹരിയുൽപന്നങ്ങളുടെ വിൽപന തടയാൻ പെരിന്തൽമണ്ണ മാർക്കറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ യുവാവ് പിടിയിൽ.
കൊണ്ടോട്ടി പുളിക്കൽ സ്വദേശി പറമ്പിൽ മുഹമ്മദ് ഉനൈസ് (33) ആണ് പിടിയിലായത്. പരിശോധനയിൽ 4485 പാക്കറ്റ് പാൻമസാല പെരിന്തൽമണ്ണ പൊലീസും ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡും പിടിച്ചെടുത്തു.
പെരിന്തൽമണ്ണ ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
നിരോധിച്ച പാൻമസാല ലഹരിയുൽപന്നങ്ങൾ പുതിയ രീതിയിൽ പാക്ക് ചെയ്ത് ഇതര സംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യംവെച്ച് ചില കടകളിൽ വിൽപന നടത്തുന്നതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാൻ മസാല പാക്കറ്റുകൾ പിടികൂടിയത്.
ചെറുകിട കച്ചവടക്കാർക്ക് കൈമാറാനായി തയാറാക്കിയതായിരുന്നു ഇത്. എ.എസ്.ഐ എം.എസ്. രാജേഷ്, ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡിലെ സി.പി. മുരളി, കൃഷ്ണകുമാർ, പ്രശാന്ത്, മനോജ്കുമാർ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.