ഭൂമി തരംമാറ്റൽ അപേക്ഷ തീർപ്പാക്കാതെ പെരിന്തൽമണ്ണ ആർ.ഡി.ഒ ഒാഫിസ്
text_fieldsപെരിന്തൽമണ്ണ: സർക്കാർ പദ്ധതി പ്രകാരവും ബാങ്ക് വായ്പയെടുത്തും വീടുവെക്കാൻ ശ്രമിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുളടെ ഭൂമി തരംമാറ്റൽ അപേക്ഷകൾ പെരിന്തൽമണ്ണ സബ് ഡിവിഷൻ ഓഫിസിൽ കെട്ടിക്കിടക്കുന്നു. പലവട്ടം ഇവിടെ കയറി ഇറങ്ങി മടങ്ങുന്നവർക്ക് അനുമതി എന്ന് തരപ്പെടുമെന്ന് പറയാനാവാത്ത സ്ഥിതിയുമായി.
പെരിന്തൽമണ്ണ താലൂക്കുതല റവന്യൂ അദാലത്ത് ഒരുവർഷം മുമ്പ് അങ്ങാടിപ്പുറത്ത് നടത്തിയിരുന്നു. ഇതിൽ കലക്ടർക്ക് മുന്നിലെത്തിയ പരാതികൾ മുക്കാൽ ഭാഗവും ഇത്തരത്തിൽ സാധാരണക്കാരായ കുടുംബങ്ങൾ വീടുവെക്കാൻ നിലം തരംമാറ്റാനുള്ള അനുമതി തേടിയുള്ളതായിരുന്നു.
പെരിന്തൽമണ്ണ, ഏറനാട്, നിലമ്പൂർ താലൂക്കുലളിൽനിന്നുള്ള കുടുംബങ്ങളാണ് ഇവിെട അപേക്ഷ നൽകുന്നത്. ചിലർ അനുമതിക്ക് മുമ്പേ വീട് പണിത് പിന്നീട് നമ്പർ കിട്ടാനായി അപേക്ഷ നൽകുന്നുമുണ്ട്. അദാലത്ത് നടത്തിയ ശേഷം അന്നത്തെ കലക്ടർ വിഷയം സർക്കാറിൽ അറിയിച്ച് പ്രത്യേകാനുമതി തേടാമെന്നും അറിയിച്ചിരുന്നു.
പാവപ്പെട്ട കുടുംബങ്ങൾ ഇത്തരത്തിൽ അനുമതിക്കായി പലവട്ടം ഒാഫിസ് കയറി ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഇക്കാര്യത്തിൽ അടിയന്തര പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് എസ്.ടി.യു മണ്ഡലം ഭാരവാഹികൾ ആർ.ഡി.ഒ ഒാഫിസിലെ സൂപ്രണ്ടിന് നിവേദനം നൽകി. തീരുമാനമുണ്ടായില്ലെങ്കിൽ സമരപരിപാടികൾ നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.