പെരിന്തൽമണ്ണ സർക്കിൾ സഹകരണ വാരാഘോഷം
text_fieldsമങ്കട: സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ കാലാനുസൃത നിയമനിർമാണം അനിവാര്യമാണന്നും നിയമനിർമാണം കരുതലോടെയാവണമെന്നും മഞ്ഞളാംകുഴി അലി എം.എൽ.എ. കുറുവ പടപ്പറമ്പിൽ, പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂനിയൻ സംഘടിപ്പിച്ച സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.എ. മജീദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്ക് സമ്മാനദാനം പി.അബ്ദുൽ ഹമീദ് എം.എൽ.എ. നിർവഹിച്ചു. സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ മോഹനൻ പുളിക്കൽ, അസി. രജിസ്ട്രാർ പി.ഷംസുദ്ദീൻ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ കരീം, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ, കുറുവ പഞ്ചായത്ത് പ്രസിഡൻറ് നസീറാ മോൾ പാലപ്ര, എ.സി. അബ്ദുറഹിമാൻ, വി.പി.അനിൽ, എം.എം.മുസ്തഫ, എം.സൈതലവി, പി.ഗോവിന്ദ പ്രസാദ്, ചേരിയിൽ മമ്മി, കബീർ, ടി.പി.വിജയൻ എന്നിവർ സംസാരിച്ചു.
'സഹകരണ സംഘങ്ങളുടെ വളർച്ചയും ഭാവിയും'വിഷയത്തിലെ സെമിനാറിൽ പി. ജയരാജൻ വിഷയം അവതരിപ്പിച്ചു. അഡ്വ.കെ. അസ്ഗർ അലി മോഡറേറ്ററായിരുന്നു. അസി. ഡയറക്ടർ ടി.മുഹമ്മദ് കുട്ടി, കെ.അബൂബക്കർ, എ.കെ.മുഹമ്മദാലി, സി.കെ.അൻവർ, മുരളീധരൻ, സിദ്ദീഖ് അക്ബർ എന്നിവർ സംസാരിച്ചു. കലാപരിപാടികൾ വിനോദ് മങ്കട ഉദ്ഘാടനം ചെയ്തു. കെ.എൻ രാജൻ, പി. പത്മജ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.