പെരിന്തൽമണ്ണയിലെ വനിത വിശ്രമകേന്ദ്രം വീണ്ടും തുറന്നു
text_fieldsപെരിന്തൽമണ്ണ: നഗരസഭയുടെ വനിത വിശ്രമകേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തനം തുടങ്ങി. 2019ൽ ഉദ്ഘാടനം നടത്തിയെങ്കിലും വനിതകൾക്ക് ഉപയോഗപ്പെടുന്ന വിധത്തിൽ കേന്ദ്രം നടത്തിക്കൊണ്ട് പോകാനായില്ല. രജത ജൂബിലിയോടനുബന്ധിച്ചു പ്രവർത്തനം ആരംഭിച്ച വനിത വിശ്രമകേന്ദ്രം വിവിധ സാങ്കേതിക പ്രയാസങ്ങളാൽ അടഞ്ഞുകിടക്കുകയായിരുന്നു.
ഈ കേന്ദ്രമാണ് വീണ്ടും തുറന്നുപ്രവർത്തിക്കുന്നത്. വിശ്രമമുറി, മുലയൂട്ടൽ മുറി, തൊട്ടിൽ, ശുചിമുറി, ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് വനിത വിശ്രമകേന്ദ്രം പ്രവർത്തിക്കുക. കഴിഞ്ഞ നഗരസഭ കൗൺസിലിന്റെ സമയത്ത് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന്റെ സമീപത്ത് ഒരുകോടി ചെലവിൽ നിർമിച്ചതാണ് കേന്ദ്രം.
കെട്ടിടത്തിന്റെ താഴെ നിലയിൽ ടാക്സി സ്റ്റാൻഡും പുരുഷന്മാരുടെ ശുചിമുറിയും മുകളിലെ നിലയിൽ വനിത വിശ്രമ കേന്ദ്രവുമാണുള്ളത്. കുടുംബശ്രീ ജില്ല മിഷനാണ് കേന്ദ്രത്തിന്റെ പ്രവർത്തനം നടത്തുന്നത്. വനിത വിശ്രമകേന്ദ്രം വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിലൂടെ നഗരത്തിലെത്തുന്ന വനിതകൾക്ക്, വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.