കച്ചകെട്ടി മുന്നണികൾ പ്രചാരണത്തിലേക്ക്
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം. മുസ്തഫയുടെ പ്രചാരണത്തിെൻറ മൂന്നാം ദിനം പിന്നിട്ടു. കുരുവമ്പലം, പാലൂർ, രണ്ടാംമൈൽ, പുലാമന്തോൾ, ടി.എം. പുരം, ഏലംകുളം, പുളിങ്കാവ്, ചെറുകര, മാട്ടായി, ആനമങ്ങാട്, മണ്ണാങ്കയ, മണലായ, ആലിപ്പറമ്പ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി.
സ്ഥാനാർഥിയോടൊപ്പം സി.പി.എം ഏരിയ സെക്രട്ടറി ഇ. രാജേഷ്, പുലാമന്തോൾ മുൻ പഞ്ചായത്ത് പ്രസിഡൻറ് മുമ്മദ് ഹനീഫ, ഏരിയ കമ്മിറ്റി അംഗങ്ങളായ യു. അജയൻ, ഗോവിന്ദപ്രസാദ്, എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗം രാഹുൽ എന്നിവർ അനുഗമിച്ചു.
പെരിന്തൽമണ്ണയിൽ സ്ഥാനാർഥിയായത് വലിയ സുകൃതം–നജീബ് കാന്തപുരം
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിൽ സ്ഥാനാർഥിയാവാനായത് വലിയ സുകൃതമാണെന്ന് യു.ഡി.എഫ് സ്ഥാനാർഥിയായ ശേഷം നജീബ് കാന്തപുരം. ഒട്ടേറെ കിടയറ്റ നേതാക്കൾ ജീവിച്ച മണ്ണാണ് പെരിന്തൽമണ്ണ. മുസ്ലിം ലീഗിനെ സംബന്ധിച്ചേടത്തോളം വലിയ പാരമ്പര്യവും പൈതൃകവും ഉള്ള നാടാണ്.
വികസനത്തെക്കുറിച്ച് പുലർത്തിവരുന്ന കാഴ്ചപ്പാടുകൾക്കപ്പുറം മണ്ഡലത്തിലെ ഒാരോ കുടുംബത്തെയും വ്യക്തിയെയും ശാക്തീകരിക്കാനും പുരോഗതിയിലേക്ക് നയിക്കാനുമുള്ള ശ്രമമാവും തെരഞ്ഞെടുക്കപ്പെട്ടാൽ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
റോഡും പാലവും മാത്രമല്ല വികസനം. ഒാരോ കുടുംബത്തെയും വിദ്യാർഥിയെയും വേർതിരിച്ചെടുത്ത് വിദ്യാഭ്യാസ പുരോഗതിയിലൂടെ എല്ലാ മേഖലയിലും വളർച്ച ലക്ഷ്യമിടുന്നതാണ് തെൻറ വികസന കാഴ്ചപ്പാടെന്നും അഞ്ചുവർഷം ജില്ല പഞ്ചായത്ത് അംഗമായും അതിനു മുമ്പ് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച നജീബ് കാന്തപുരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.